ഇലോൺ മസ്‌കിന്റെ ആസ്തി വീണ്ടും വർദ്ധിച്ചു
ഒറ്റദിവസം കൊണ്ട് 15.19 ലക്ഷം കോടി രൂപയുടെ വളർച്ച നേടിയ ലോകത്തെ ഏറ്റവും സമ്പന്നൻ ഇലോൺ മസ്‌കിന്റെ ആകെ ആസ്തി 638 ബില്യനിലുമെത്തി, അതായത് 58 ലക്ഷം കോടി രൂപയിലെത്തി. എന്നാൽ ബ്ലൂംബെർഗിന്റെ റിയൽടൈം ശതകോടീശ്വര പട്ടികപ്രകാരം രണ്ടാം സ്ഥാനക്കാരനായ ഗൂഗിൾ സഹസ്ഥാപകനായ ലാറി പേജിന്റെ ആസ്തി 265 ബില്യനേയുള്ളൂ അതായത് 24.11 ലക്ഷം കോടി രൂപ. 18-ാം സ്ഥാനത്തുള്ള ഇന്ത്യക്കാരിൽ ഒന്നാമനായ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ ആസ്തി 106 ബില്യൻ ഡോളറാണ് അതായത് 9.64 ലക്ഷം കോടി രൂപ.
മുകേഷ് അംബാനിയുടെ ആകെ സ്വത്തിനേക്കാൾ കൂടുതലാണ് ഇന്നലെ ഒറ്റദിവസം മസ്‌കിന്റെ ആസ്തിയിലുണ്ടായ വളർച്ച. ടെസ്ല, സ്പേസ്എക്സ്, എക്സ് എന്നിവയുടെ മേധാവിയായ മക്സിന്റെ ആസ്തിയിൽ പൊടുന്നേയുള്ള കുതിപ്പിന് കാരണം സ്പേസ്എക്സിന്റെ പ്രാരംഭ ഓഹരി വിൽപന നീക്കമാണ്. ആദ്യമായാണ് ലോകത്ത് ഒരാളുടെ ആസ്തി 600 ബില്യൻ കടക്കുന്നത്.