വാട്സ്പ്പില്‍ ഡിലീറ്റ് ചെയ്ത മെസ്സേജുകള്‍ വായിക്കാന്‍ ഒരെളുപ്പവഴി, സെറ്റിങ്‌സ് മാറ്റിയാൽ മാത്രം മതി

ആരെങ്കിലും വാട്സ്പ്പില്‍ മെസ്സേജ് അയച്ചിട്ട് ഡിലീറ്റ് ചെയ്താല്‍ അത് എന്താണെന്ന് അറിയുക എന്നത് നമുക്ക് പലര്‍ക്കും അറിയാന്‍ കൗതുകമുള്ള ഒരു കാര്യമാണ് . പലരും അതിനായി മറ്റ് ആപ്പുകള്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യാറുണ്ട്. എന്നാല്‍ ഇനി അതൊന്നും വേണ്ട.
 
നിങ്ങള്‍ ഒരു ആന്‍ഡ്രോയിഡ് ഉപയോക്താവാണെങ്കില്‍, ഒരു സെറ്റിംഗിന്റെ സഹായത്തോടെ ഇല്ലാതാക്കിയ സന്ദേശങ്ങള്‍ വായിക്കാന്‍ കഴിയും. ഇതിനായി നോട്ടിഫിക്കേഷന്‍ സെറ്റിംഗ്സ് മാറ്റേണ്ടതുണ്ട്.

ഫോണ്‍ സെറ്റിംഗ്സിലേക്ക് പോയി നോട്ടിഫിക്കേഷന്‍ സെറ്റിംഗ്സ് ഓണാക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. നോട്ടിഫിക്കേഷന്‍ ഓപ്ഷനില്‍ പോയി ഇത് ഓണാക്കാം. അല്ലെങ്കില്‍ സെറ്റിംഗ്‌സില്‍ നോട്ടിഫിക്കേഷന്‍ ഹിസ്റ്ററി നേരിട്ട് തെരഞ്ഞ് ഓണാക്കാം.

ഈ ഓപ്ഷന്‍ ഓണാക്കിയ ശേഷം, നോട്ടിഫിക്കേഷന്‍ ഹിസ്റ്ററിയില്‍ പോയി കഴിഞ്ഞ 24 മണിക്കൂറിലെ നോട്ടിഫിക്കേഷനുകള്‍ പരിശോധിക്കാം. ആരെങ്കിലും ഒരു സന്ദേശം അയച്ച് അത് ഇല്ലാതാക്കിയാലും, ആ സന്ദേശം ഇപ്പോഴും ഹിസ്റ്ററിയില്‍ ലഭ്യമാകും.

എന്നാല്‍ നിങ്ങള്‍ക്ക് ഫോട്ടോകള്‍, വീഡിയോകള്‍ അല്ലെങ്കില്‍ ഓഡിയോ ആക്സസ് ചെയ്യാന്‍ കഴിയില്ല. നിങ്ങള്‍ക്ക് അറിയിപ്പ് ലഭിച്ച സന്ദേശങ്ങള്‍ മാത്രമേ ഇവിടെ കാണൂ. ഒരു സന്ദേശത്തിന് അറിയിപ്പ് ലഭിച്ചിട്ടില്ലെങ്കില്‍, അത് ഇവിടെ ദൃശ്യമാകില്ല