ഡിസംബര്‍ മുതൽ ചിലപ്പോൾ നിങ്ങൾക്ക് ഒടിപി സേവനങ്ങൾ തടസപ്പെട്ടേക്കാം

 2024 ഡിസംബര്‍ ഒന്നു മുതൽ ടെലികോം സേവനങ്ങളില്‍ മാറ്റങ്ങൾ സംഭവിക്കാം. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ പുതിയ മാനദണ്ഡങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തതിനാലാണ് പുതിയ പ്രതിസന്ധി സംഭവിക്കുകയെന്ന് ബിസിനസ് ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു.
 
സ്‌പാം മെസേജുകളും ഫിഷിംഗ് മെസേജുകളും തടയാന്‍ ലക്ഷ്യമിട്ടുള്ള പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവരാൻ ട്രായ് (ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ) ടെലികോം സേവന​ദാതാക്കൾക്ക് നൽകിയിരുന്ന സമയപരിധി നവംബര്‍ 30ന് അവസാനിക്കുകയാണ്.

ഒടിപി മെസേജുകളിലൂടെയുള്ള സ്കാമുകൾ രാജ്യത്ത വർധിച്ചതോടെയാണ് എല്ലാ കൊമേഴ്‌സ്യല്‍ മെസേജുകളുടെയും ഉറവിടം ടെലികോം കമ്പനികള്‍ കണ്ടെത്തിയിരിക്കണം എന്ന നിർദേശം ട്രായ് നൽകിയത്. ഇത്തരം മെസേജുകളുടെ ഉറവിടം തിരിച്ചറിഞ്ഞ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന ഉപദ്രവകരമായ സന്ദേശങ്ങള്‍ ടെലികോം കമ്പനികള്‍ ബ്ലോക്ക് ചെയ്യണമെന്നായിരുന്നു ട്രായിയുടെ നിർദേശം.

ഇത്തരത്തിലുള്ള മെസേജുകൾക്കുമേൽ നിയന്ത്രണം നടപ്പാക്കാൻ കമ്പനികൾ വൈകിയാല്‍ ഒടിപി സേവനങ്ങൾക്ക് പ്രതിസന്ധികൾ രൂപപ്പെടും. ഇത് ബാങ്കിംഗ്, സോഷ്യല്‍ മീഡിയ അടക്കമുള്ള അവശ്യ സേവനങ്ങളെ ഇത് പ്രതിസന്ധിയിലാക്കും. ടെലികോം സേവനം സ്പാം രഹിതമാക്കാന്‍ ശക്തമായി നടപടികളുമായി ട്രായ് മുന്നോട്ട് പോകുകയാണ്. സ്പാം മെസേജുകലുമായി ബന്ധപ്പെട്ട പരാതി സമര്‍പ്പിക്കാനായി ഓൺലൈൻ സംവിധാനവും ട്രായി ഒരുക്കിയിട്ടുണ്ട്