‘ഡാർക്ക് സോഡ്’ ഹാക്കിങ് ടൂൾ ചോർന്നു ; ഐഫോൺ ഉപയോക്താക്കൾക്ക് സുരക്ഷാ മുന്നറിയിപ്പ്  !

 കോടിക്കണക്കിന് ഐഫോൺ ഉപയോക്താക്കളുടെ സ്വകാര്യതയ്ക്ക് ഭീഷണിയായി ഒരു  ഹാക്കിങ് ടൂൾ ഓൺലൈനിൽ ചോർന്നു. ഐഫോണുകളിലെ സുരക്ഷാ കവചങ്ങൾ ഭേദിക്കാൻ ശേഷിയുള്ള അതിശക്തമായ ഹാക്കിങ് ടൂളായ ‘ഡാർക്ക് സോഡ്’ ആണ് ഇന്റർനെറ്റിൽ ചോർന്നത്.
 

ആപ്പിൾ ഈ പ്രശ്‌നം സ്ഥിരീകരിക്കുകയും ഉപയോക്താക്കളോട് അവരുടെ ഡിവൈസുകൾ ഉടനടി അപ്ഡേറ്റ് ചെയ്യാൻ അഭ്യർഥിക്കുകയും ചെയ്തിട്ടുണ്ട്.  ആപ്പിൾ പുറത്തിറക്കിയ ഏറ്റവും പുതിയ ഐഒഎസ് 26 സോഫ്റ്റ്‌വെയറിലേക്ക് ഫോൺ അപ്‌ഡേറ്റ് ചെയ്യുക. 

 കോടിക്കണക്കിന് ഐഫോൺ ഉപയോക്താക്കളുടെ സ്വകാര്യതയ്ക്ക് ഭീഷണിയായി ഒരു  ഹാക്കിങ് ടൂൾ ഓൺലൈനിൽ ചോർന്നു. ഐഫോണുകളിലെ സുരക്ഷാ കവചങ്ങൾ ഭേദിക്കാൻ ശേഷിയുള്ള അതിശക്തമായ ഹാക്കിങ് ടൂളായ ‘ഡാർക്ക് സോഡ്’ ആണ് ഇന്റർനെറ്റിൽ ചോർന്നത്. സാങ്കേതിക പരിജ്ഞാനം കുറഞ്ഞവർക്ക് പോലും എളുപ്പത്തിൽ കൈകാര്യം ചെയ്യാവുന്ന ഈ ടൂൾ ഉപയോഗിച്ച് ഫോണിലെ സന്ദേശങ്ങൾ, പാസ്‌വേഡുകൾ, കോൾ ലോഗുകൾ എന്നിവ ചോർത്താൻ കഴിയുമെന്നാണ് സുരക്ഷാ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.

സൈബർ സുരക്ഷാ രംഗത്ത് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന ഈ ചോർച്ച, ആപ്പിളിന്റെ ഏറ്റവും പുതിയ സോഫ്റ്റ്‌വെയറിലേക്ക് അപ്‌ഡേറ്റ് ചെയ്യാത്ത ദശലക്ഷക്കണക്കിന് ഉപയോക്താക്കളെ ബാധിച്ചേക്കാം. ആപ്പിളിന്റെ പഴയ ഐഒഎസ് പതിപ്പുകളെയും ഐഒഎസ് 18 പതിപ്പിനെയുമാണ് ഇത് പ്രധാനമായും ബാധിക്കുന്നത്.

ആപ്പിൾ ഈ പ്രശ്‌നം സ്ഥിരീകരിക്കുകയും ഉപയോക്താക്കളോട് അവരുടെ ഡിവൈസുകൾ ഉടനടി അപ്ഡേറ്റ് ചെയ്യാൻ അഭ്യർഥിക്കുകയും ചെയ്തിട്ടുണ്ട്.  ആപ്പിൾ പുറത്തിറക്കിയ ഏറ്റവും പുതിയ ഐഒഎസ് 26 സോഫ്റ്റ്‌വെയറിലേക്ക് ഫോൺ അപ്‌ഡേറ്റ് ചെയ്യുക. 

allowfullscreen

ഈ പതിപ്പിൽ ഡാർക്ക് സോഡിനെതിരെയുള്ള സുരക്ഷാ പാച്ചുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. അതീവ സുരക്ഷ ആവശ്യമുള്ളവർക്ക് ഐഫോണിലെ ലോക്ക്ഡൗൺ മോഡ് ഓൺ ചെയ്യാം. ഇത് സൈബർ ആക്രമണങ്ങൾക്കെതിരെ ഫോണിന് കൂടുതൽ കരുത്ത് നൽകും. കൂടാതെ മെസ്സേജുകളിലൂടെയോ മെയിലുകളിലൂടെയോ വരുന്ന സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരിക്കാനും നിർദ്ദേശമുണ്ട്.