പണസമ്പാദനം ലക്ഷ്യമിട്ടുള്ള ‍ഓണ്‍ലൈന്‍ മണി ഗെയിമുകള്‍ക്ക് മേയ് 1 മുതല്‍ പൂര്‍ണനിരോധനം

 മേയ് 1 മുതല്‍ പണസമ്പാദനം ലക്ഷ്യമിട്ടുള്ള ഓണ്‍ലൈന്‍ മണി ഗെയിമുകള്‍ക്ക് രാജ്യത്ത് പൂര്‍ണനിരോധനം. ഇതു സംബന്ധിച്ച നിയമം അന്ന് പ്രാബല്യത്തിലാകും. 2025 ഓഗസ്റ്റില്‍ തന്നെ വിജ്ഞാപനം ചെയ്തിരുന്നെങ്കിലും നിയമം  പ്രാബല്യത്തില്‍ കൊണ്ടുവന്നിരുന്നില്ല. നിയമം പ്രാബല്യത്തിലാക്കുന്നതിനു മുന്‍പ് തന്നെ ഡ്രീം11, മൊബൈല്‍ പ്രീമിയര്‍ ലീഗ്, പോക്കര്‍ ബാസി, മൈ11സര്‍ക്കിള്‍, സുപ്പി, വിന്‍സോ, പ്രോബോ പോലെയുള്ള പല ഓണ്‍ലൈന്‍ മണി ഗെയിമുകളും പ്രവര്‍ത്തനം അവസാനിപ്പിച്ചിരുന്നു.
 
നിരോധനത്തിനു ശേഷവും ഓണ്‍ലൈന്‍ മണി ഗെയിമുകള്‍ നടത്തുന്നവര്‍ക്കും ഗെയിമുകളുമായി ബന്ധപ്പെട്ട പണമിടപാടുകള്‍ക്ക് സൗകര്യമൊരുക്കുന്ന ധനകാര്യസ്ഥാപനങ്ങള്‍ക്കും 3 വര്‍ഷം വരെ തടവോ ഒരു കോടി രൂപ വരെ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ലഭിക്കാം. ആവര്‍ത്തിച്ചാല്‍ 5 വര്‍ഷം തടവോ 2 കോടി രൂപ വരെ പിഴയോ ലഭിക്കാം. ഇത്തരം പ്ലാറ്റ്‌ഫോമുകളുടെ പരസ്യം ചെയ്യുന്നവര്‍ക്ക് 2 വര്‍ഷം വരെ തടവോ 50 ലക്ഷം രൂപ വരെ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ലഭിക്കും. കുറ്റം ആവര്‍ത്തിച്ചാല്‍ 3 വര്‍ഷം തടവും ലക്ഷം രൂപ പിഴയുമാണ് ശിക്ഷ.

മേയ് 1ന് പ്രാബല്യത്തില്‍ വരുന്ന പുതിയ ഗെയിമിങ് നിയമങ്ങള്‍ പ്രകാരം ഓണ്‍ലൈന്‍ ഗെയിമിംഗ് അതോറിറ്റി രൂപീകരിക്കും. അഡീഷനല്‍ സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ അധ്യക്ഷനായ അതോറിറ്റിയില്‍ ആഭ്യന്തരം, ധനം, വാര്‍ത്താവിതരണം, നിയമം, കായികം, ടെലികോം മന്ത്രാലയങ്ങളില്‍ നിന്നുള്ള ജോയിന്റ് സെക്രട്ടറി റാങ്കിലുള്ള ആറ് അംഗങ്ങള്‍ ഉണ്ടാകും. ഒരു ഗെയിം മണി ഗെയിമാണോ സോഷ്യല്‍ ഗെയിമാണോ എന്ന് അതോറിറ്റി തീരുമാനിക്കും. പണം നിക്ഷേപിച്ച ശേഷം കൂടുതല്‍ പണം നേടാന്‍ ലക്ഷ്യമിട്ട് കളിക്കുന്ന ഗെയിമുകളെയാണ് ഓണ്‍ലൈന്‍ മണി ഗെയിമുകളായി സര്‍ക്കാര്‍ പരിഗണിച്ചിരിക്കുന്നത്.

ഇ-സ്പോര്‍ട്സ് വിഭാഗത്തില്‍പ്പെടുന്ന ഗെയിമുകള്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്. ഏഷ്യന്‍ ഗെയിംസ് പോലുള്ള അന്താരാഷ്ട്ര വേദികളില്‍ ഇ-സ്പോര്‍ട്സിനുള്ള പ്രാധാന്യം കണക്കിലെടുത്താണ് സര്‍ക്കാര്‍ ഇതിനെ സമീപിക്കുന്നത്. ഗെയിമിങ് നിയമലംഘനങ്ങളെക്കുറിച്ചുള്ള അന്വേഷണ അധികാരം ജില്ലാതല സൈബര്‍ പൊലീസ് സ്റ്റേഷനുകള്‍ക്കും സൈബര്‍ യൂണിറ്റുകള്‍ക്കും നല്‍കി. സാധാരണക്കാര്‍ക്ക് പരാതി നല്‍കാനായി സംസ്ഥാന ആസ്ഥാനം വരെ പോകേണ്ട സാഹചര്യം ഒഴിവാക്കാനാണിത്. എന്നാല്‍ ഗ്രാമീണ പൊലീസ് സ്റ്റേഷനുകള്‍ക്ക് ഈ കേസുകളില്‍ അന്വേഷണ അധികാരം ഉണ്ടായിരിക്കില്ല.