ഗൂഗിൾ, ജിമെയിൽ അക്കൗണ്ടുകളിലെ ഫോൺ നമ്പർ മാറ്റുന്നത് എങ്ങനെ ?
നിങ്ങളുടെ ഇമെയിൽ വിലാസം മറന്നുപോകുമ്പോൾ, ലിങ്ക് ചെയ്‌ത ഫോൺ നമ്പർ ഉപയോഗിച്ച് അതിൽ സൈൻ ഇൻ ചെയ്യാൻ കഴിയും. എന്നാൽ ഈ നമ്പർ സജീവമല്ലെങ്കിൽ ഈ സുരക്ഷാ സവിശേഷത ഉപയോഗിക്കാൻ കഴിയില്ല. നിങ്ങളുടെ Google, Gmail അക്കൗണ്ടുകൾ നിങ്ങളുടെ നിലവിലെ ഫോൺ നമ്പറുമായി ലിങ്ക് ചെയ്‌തിരിക്കേണ്ടത് പ്രധാനമാണ്. വെരിഫിക്കേഷൻ കോഡുകൾ, പാസ്‌വേഡ് റീസെറ്റ് ലിങ്കുകൾ, ടു-ഫാക്ടർ ഓതന്റിക്കേഷൻ അലേർട്ടുകൾ എന്നിവ അയക്കാൻ ഗൂഗിൾ ഈ നമ്പറാണ് ഉപയോഗിക്കുന്നത്. പഴയ നമ്പർ കൈവശമില്ലെങ്കിൽ അക്കൗണ്ട് ലോക്ക് ആകാൻ സാധ്യതയുണ്ട്. അതുകൊണ്ടു നിങ്ങൾ നമ്പർ മാറിയാൽ അത് ഗൂഗിളിലും അപ്പ്‌ഡേറ്റ് ചെയ്യണം.
ഫോൺ നമ്പർ മാറ്റാനുള്ള ഘട്ടങ്ങൾ:
myaccount.google.com സന്ദർശിക്കുക അല്ലെങ്കിൽ ജിമെയിൽ ആപ്പിലെ പ്രൊഫൈൽ ഫോട്ടോയിൽ ടാപ്പ് ചെയ്ത് ‘Manage your Google Account’ തിരഞ്ഞെടുക്കുക.
സൈഡ് മെനുവിൽ നിന്ന് ‘Personal info’ ടാബ് സെലക്ട് ചെയ്യുക.
‘Contact info’ എന്നതിലെ ഫോൺ നമ്പർ സെക്ഷനിൽ പോകുക.
നിലവിലുള്ള നമ്പറിന് അടുത്തുള്ള എഡിറ്റ് ഐക്കണിൽ (പെൻസിൽ) ക്ലിക്ക് ചെയ്യുക.
പാസ്‌വേഡ് നൽകി വെരിഫൈ ചെയ്ത ശേഷം പുതിയ ഫോൺ നമ്പർ നൽകുക.
SMS വഴി ലഭിക്കുന്ന വെരിഫിക്കേഷൻ കോഡ് നൽകി നടപടി പൂർത്തിയാക്കുക.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
നമ്പർ മാറ്റി കഴിഞ്ഞാൽ, പാസ്‌വേഡ് മാറ്റുന്നത് പോലുള്ള അതീവ സുരക്ഷാപരമായ കാര്യങ്ങൾക്കായി പുതിയ നമ്പർ ഉപയോഗിക്കാൻ ഗൂഗിൾ ഒരു വാരം (one week) വരെ സമയം എടുത്തേക്കാം,.
ഗൂഗിൾ അക്കൗണ്ടിൽ നമ്പർ മാറ്റുന്നത് വഴി കലണ്ടർ, ക്രോം തുടങ്ങിയ എല്ലാ ഗൂഗിൾ സേവനങ്ങളിലും നമ്പർ താനേ മാറിക്കൊള്ളണം എന്നില്ല; ഇത്തരം ആപ്പുകളിൽ നിങ്ങൾ നേരിട്ട് അപ്‌ഡേറ്റ് ചെയ്യേണ്ടി വന്നേക്കാം,.
സുരക്ഷാ പ്രശ്നങ്ങളും ആശയക്കുഴപ്പങ്ങളും ഒഴിവാക്കാൻ പഴയ നമ്പറുകൾ ഡിലീറ്റ് ചെയ്യുന്നതാണ് ഉചിതം.