മീഠി ദീപാവലി കാമ്പയിനുമായി ഭീം പേയ്മെന്റ്സ് ആപ്പ്;പിന്നാക്ക വിഭാഗങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിന് പിന്തുണ
ഇന്ത്യയിൽ തദ്ദേശീയമായി വികസിപ്പിച്ച പേയ്മെന്റ് ആപ്പായ ഭീം പേയ്മെന്റ്സ് ആപ്പ്, മീഠി ദീപാവലി കാമ്പയിൻ്റെ മൂന്നാം പതിപ്പിലൂടെ ദീപാവലി ആഘോഷങ്ങളുടെ സന്തോഷം കൂടുതൽ പേരിലേക്ക് എത്തിക്കുന്നു
കൊച്ചി: ഇന്ത്യയിൽ തദ്ദേശീയമായി വികസിപ്പിച്ച പേയ്മെന്റ് ആപ്പായ ഭീം പേയ്മെന്റ്സ് ആപ്പ്, മീഠി ദീപാവലി കാമ്പയിൻ്റെ മൂന്നാം പതിപ്പിലൂടെ ദീപാവലി ആഘോഷങ്ങളുടെ സന്തോഷം കൂടുതൽ പേരിലേക്ക് എത്തിക്കുന്നു. ഒക്ടോബർ 19 മുതൽ നവംബർ 8 വരെ ആപ്പിലൂടെ ഉപയോക്താക്കൾ നടത്തുന്ന ഓരോ ഏഴാമത്തെ ഇടപാടിലും പഠനസഹായം ആവശ്യമുള്ള കുട്ടികൾക്ക് സ്കൂൾ കിറ്റുകൾ ലഭ്യമാക്കുന്നതിനായി ഭീം പേയ്മെന്റ്സ് ആപ്പ് സംഭാവന നൽകും.
വിദ്യാഭ്യാസം, സാമൂഹിക വികസനം, ദുരന്തനിവാരണം തുടങ്ങിയ മേഖലകളിൽ രാജ്യവ്യാപകമായി പ്രവർത്തിക്കുന്ന സാമൂഹിക വികസന സംഘടനയായ ഗൂഞ്ചുമായി സഹകരിച്ചാണ് കാമ്പയിൻ നടപ്പാക്കുന്നത്. ദൈനംദിന സാമ്പത്തിക ഇടപാടുകൾക്കായി ഭീം ആപ്പ് തിരഞ്ഞെടുക്കാനും അതിലൂടെ കൂടുതൽ കുട്ടികൾക്ക് പഠനത്തിന് ആവശ്യമായ സാമഗ്രികൾ ലഭ്യമാക്കുന്ന കൂട്ടായ പ്രവർത്തനത്തിന്റെ ഭാഗമാകാനും ഉപയോക്താക്കളെ പ്രോത്സാഹിപ്പിക്കുകയാണ് കാമ്പയിൻ്റെ ലക്ഷ്യം.