ഗൺ ലൈസൻസ് നിയമങ്ങൾ കർശനമാക്കാനൊരുങ്ങി ഓസ്ട്രേലിയ
ബോണ്ടി ബീച്ച് വെടിവയ്പ്പിന് ശേഷം ഗൺ ലൈസൻസ് നിയമങ്ങൾ കർശനമാക്കാനൊരുങ്ങി ഓസ്ട്രേലിയ. ഞായറാഴ്ച്ച ഹനൂക്ക ആഘോഷം നടക്കുന്നതിനിടയ്ക്കാണ് തോക്ക്ധാരികളായ രണ്ട്പേർ ജനക്കൂട്ടത്തിന് നേർക്ക് വെടിയുതിർത്തത്.
പൊതുവെ ഗൺ നിയമങ്ങൾ കർശനമായ ഓസ്ട്രേലിയയിൽ കൂട്ടക്കൊലപാതകങ്ങൾ സാധാരണമല്ല. എന്നാൽ ഞായറാഴ്ച്ച നടന്ന വെടിവയ്പ്പിനെത്തുടർന്ന് നിയമത്തിൽ വീണ്ടും മാറ്റങ്ങൾ കൊണ്ട് വരേണ്ടത് അനിവാര്യമാണെന്ന് പ്രധാനമന്ത്രി ആന്റണി ആൽബനീസ് പറഞ്ഞു.
ചരിത്രപരമായി നോക്കിയാൽ 1996 -ൽ ടാസ്മാനിയയിൽ ഒരു തോക്ക്ധാരി 35 പേരെ കൂട്ടക്കൊല ചെയ്തതിന് ശേഷമാണ് ഓസ്ട്രേലിയയിൽ ആദ്യമായി ഗൺ നിയമം കർശനമാക്കിയത്. എന്നാൽ സമീപ വർഷങ്ങളിലായി ഓസ്ട്രേലിയയിൽ തോക്കിന്റെ ഉടമസ്ഥാവകാശം വർദ്ധിച്ചു വരികയാണ്. 1996-ൽ ഉണ്ടായിരുന്നതിനെക്കാൾ 25% വർദ്ധനവാണ് ഉടമസ്ഥാവകാശത്തിലുണ്ടായത്.
196-ലെ തോക്ക് നിയമ കരാർ വീണ്ടും ചർച്ച ചെയ്യുക. ഓരാൾക്ക് കൈവശം വയ്ക്കാവുന്ന തോക്കിന്റെ എണ്ണം പരിമിതപ്പെടുത്തുക. കൈവശം ,വയ്ക്കാവുന്ന തോക്കിന്റെ മോഡിഫിക്കേഷൻസ് പരിമിതപ്പെടുത്തുക. ഓസ്ട്രേലിയൻ പൗരത്വമുള്ളവർക്ക് മാത്രം ലൈസൻസ് പരിമിതപ്പെടുത്തുക. തോക്കുകളിലും അനുബന്ധ ഉപകരണങ്ങളിലും കൂടുതൽ കസ്റ്റംസ് നിയന്ത്രണം ഏർപ്പെടുത്തുക. ത്രീഡി പ്രിന്റിങ് അല്ലെങ്കിൽ വെടിമരുന്ന് ധാരാളമായി ഉപയോഗിക്കേണ്ടി വരുന്ന ഉപകണങ്ങളുടെ ഇറക്കുമതി കുറയ്ക്കുക. എന്നീ വിഷയങ്ങൾ ചർച്ച ചെയ്ത് പുതുക്കാനാണ് തീരുമാനം.