സ്മാർട്ട് ഫോണാണോ ഉപയോ​ഗിക്കുന്നത്? ഉറപ്പായും ഈ അഞ്ച് ആപ്പുകൾ ഫോണിൽ ഉണ്ടായിരിക്കണം

 

സ്മാർട്ട് ഫോൺ ഉപയോ​ഗിക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. അതിവേ​ഗം വളർന്നു കൊണ്ടിരിക്കുന്ന ഡിജിറ്റൽ വൽക്കരണത്തിനനുസരിച്ച് നമ്മളും വളരേണ്ടത് വളരെ അത്യാവശ്യമാണ്. നിങ്ങളുടെ കൈയിലിരിക്കുന്ന ഈ സ്മാർട്ട് ഫേണിലൂടെ ഒരുപാട് കാര്യങ്ങൾ വളരെ വേ​ഗത്തിൽ ചെയ്യാൻ കഴിയും. പ്രത്യേകിച്ചും സർക്കാർ സേവനങ്ങൾക്ക് ഉപയോ​ഗിക്കാവുന്ന വിവിധ ആപ്പുകൾ നിലവിവുണ്ട്.

ഡിജി ലോക്കർ (DigiLocker) ആപ്പ് വഴി ഫയലുകൾ എല്ലാം കൈയിൽ സൂക്ഷിക്കുന്നതിന്പകരം ഡിജി ലോക്കറിലൂടെ പാൻ കാർഡ്, ഡ്രൈവിങ് ലൈസൻസ് സർട്ടിഫിക്കറ്റുകൾ എന്നിവ സൂക്ഷിക്കാൻ ഈ ആപ്പ് സഹായിക്കും. യാത്ര ചെയ്യുമ്പോൾ അത്യവശ്യത്തിന് രേഖകൾ കാണിക്കാൻ ഈ ഉപകാരപ്പെടും.


അടുത്തതായി എം പരിവാഹൻ ( mParivahan) ആപ്പ് ആണ്, വാഹന രജിസ്ട്രേഷന്റെയും, ഡ്രൈവിങ് ലൈസൻസിന്റെയും ഡിജിറ്റൽ കോപ്പിൽ ഈ ആപ്പിൽ സൂക്ഷിക്കാം. പ്രതീക്ഷിക്കാതെ വാഹന പരിശോധന വന്നാൽ വേ​ഗം മൊബൈലെടുത്ത് വേണ്ട രേ​ഖകൾ കാണിച്ചാൽ മതിയല്ലോ.

ഉംമാം​ഗ് (UMANG) ആണ് മറ്റൊരു ആപ്പ്, ബില്ലുകൾ അടയ്ക്കുന്നതിനാണ് ഈ അപ്പ് സഹായകരമാകുന്നത്. വൈദ്യുതി ബില്ലുകൾ മുതൽ പെൻഷൻ, പാസ്പോർട്ട് ആപ്ലിക്കേഷൻ വരെ ഇതിൽ ചെയ്യാൻ കഴിയും.

മൊബൈൽ നമ്പർ, യുപിഐ ഐഡി എന്നിവ ഉപയോ​ഗിച്ച് വേ​ഗത്തിൽ പണം അയക്കാനും സ്വീകരിക്കാനും കഴിയും. ആധാർ ആപ്പിലൂടെ ക്യൂആർ കോഡ് സ്കാനിങ്, ബയോമെട്രിക് ലോക്കിങ്, ഓഫ്ലെൻ ഇ-കെവൈസി, എന്നീ സേവനങ്ങൾ ലഭ്യമാണ്.