5ജിയുമായി ആദ്യ ആപ്പിൾ വാച്ച്; സീരീസ് 11 പുറത്തിറക്കി

ആപ്പിൾ വാച്ച് സീരീസ് 11 പുറത്തിറക്കി. 5ജി ടെക്‌നോളജിയുള്ള ആദ്യ ആപ്പിൾ വാച്ചാണിത്. പത്താം സീരീസിനെ അപേക്ഷിച്ച് രണ്ടിരട്ടി പോറൽ പ്രതിരോധ ശേഷി കൂടുതലാണ് ഈ വാച്ചിനെന്ന് ആപ്പിൾ 
 
ആപ്പിൾ വാച്ച് സീരീസ് 11 പുറത്തിറക്കി. 5ജി ടെക്‌നോളജിയുള്ള ആദ്യ ആപ്പിൾ വാച്ചാണിത്. പത്താം സീരീസിനെ അപേക്ഷിച്ച് രണ്ടിരട്ടി പോറൽ പ്രതിരോധ ശേഷി കൂടുതലാണ് ഈ വാച്ചിനെന്ന് ആപ്പിൾ അവകാശപ്പെടുന്നു. കമ്പനിയുടെ ഏറ്റവും കനം കുറഞ്ഞ വാച്ചാണിത്.
പുതിയ ഹെൽത്ത് ഫീച്ചറും ഇതിനുണ്ട്. സമയാസമയങ്ങളിൽ രക്തസമ്മർദം സംബന്ധിച്ച് സിഗ്നലുകൾ വാച്ച് നൽകും. രക്തസമ്മർദത്തിന്റെ എല്ലാ അവസരങ്ങളിലും സൂചന നൽകില്ലെങ്കിലും ആദ്യ വർഷം അജ്ഞാതമായ രക്തസമ്മർദം സംബന്ധിച്ച് പത്ത് ലക്ഷത്തിലേറെ പേർക്ക് അറിയിപ്പ് നൽകുമെന്നാണ് പ്രതീക്ഷയെന്ന് ആപ്പിൾ അധികൃതർ അറിയിച്ചു. എന്നാൽ, അമേരിക്കയിൽ ഇതിന് എഫ് ഡി എയുടെ അനുമതി വേണം.
ഉറക്ക ദൈർഘ്യം അളക്കുന്ന സ്ലീപ് സ്‌കോറും ഇതിലുണ്ടാകും. എത്ര തവണ എഴുന്നേൽക്കുന്നു, എത്ര സമയം ഉറങ്ങുന്നു, ഓരോ ഉറക്ക ഘട്ടത്തിലും എത്ര സമയം ഉറങ്ങുന്നു എന്നെല്ലാം അറിയാനാകും. ഇതിനൊപ്പം എയർപോഡ്‌സ് പ്രോ 3-യും പുറത്തിറക്കി