ആദ്യ ഫോള്‍ഡബിള്‍ ഫോണ്‍ അവതരിപ്പിച്ച് ആപ്പിള്‍; ഐഫോണ്‍ ഡ്യുവോ ഒക്ടോബറില്‍ വിപണിയിലെത്തും, ഇന്ത്യയിലെ വില 2,99,900 രൂപ മുതല്‍

ഒക്ടോബര്‍ 23 മുതല്‍ ഫോണ്‍ വിപണിയിലെത്തും.

 

സാംസങ് ഗ്യാലക്‌സി ഫോള്‍ഡ് അവതരിപ്പിച്ച് ഏഴുവര്‍ഷത്തിന് ശേഷമാണ് ആപ്പിള്‍ തങ്ങളുടെ ഫോള്‍ഡബിള്‍ ഫോണ്‍ പുറത്തിറക്കുന്നത്.

ആദ്യ ഫോള്‍ഡബിള്‍ ഫോണ്‍ അവതരിപ്പിച്ച് ആപ്പിള്‍. ഐഫോണ്‍ ഡ്യുവോ(?iPhone Duo) എന്ന പേരിലാണ് തങ്ങളുടെ ആദ്യ ഫോള്‍ഡബിള്‍ സ്മാര്‍ട്‌ഫോണ്‍ ആപ്പിള്‍ ആ?ഗോളതലത്തില്‍ അവതരിപ്പിച്ചത്. ആപ്പിള്‍ പാര്‍ക്കില്‍ നടന്ന സര്‍പ്രൈസ് ആന്‍ഡ് ഷൈന്‍ ചടങ്ങിലായിരുന്നു ആദ്യ ഫോള്‍ഡബിള്‍ ഫോണ്‍ പുറത്തിറക്കിയത്. സാംസങ് ഗ്യാലക്‌സി ഫോള്‍ഡ് അവതരിപ്പിച്ച് ഏഴുവര്‍ഷത്തിന് ശേഷമാണ് ആപ്പിള്‍ തങ്ങളുടെ ഫോള്‍ഡബിള്‍ ഫോണ്‍ പുറത്തിറക്കുന്നത്.


ആപ്പിളിന്റെ ഏറ്റവും പുതിയ A20 പ്രോ (A20 Pro) ചിപ്‌സെറ്റാണ് ഐഫോണ്‍ ഡ്യുവോയിലുള്ളത്. 7.76 ഇഞ്ച് പ്രൈമറി ഡിസ്‌പ്ലേയും 5.49 ഇഞ്ച് കവര്‍ ഡിസ്‌പ്ലേയുമാണ് ഇതില്‍ നല്‍കിയിരിക്കുന്നത്. 48 മെഗാപിക്സലിന്റെ രണ്ട് റിയര്‍ ക്യാമറകളും, കവര്‍ ഡിസ്പ്ലേയില്‍ 12 മെഗാപിക്സല്‍ സെല്‍ഫി ക്യാമറയുമുണ്ട്. ?iOS 27 ആണ് ഓപ്പറേറ്റിങ് സിസ്റ്റം. 12 ജിബി റാം, 256 ജിബി സ്റ്റോറേജുള്ള വേരിയന്റ് മുതല്‍ 2ടിബി സ്റ്റോറേജുള്ള വേരിയന്റ് വരെ ലഭ്യമാകും. 256 ജിബി സ്റ്റോറേജിന്റെ ഐഫോണ്‍ ഡ്യുവോയ്ക്ക് ഇന്ത്യയില്‍ ഏകദേശം 2,99,900 രൂപ മുതലാണ് വില. 512 ജിബിയ്ക്ക് 3.24 ലക്ഷം രൂപയും 1ടിബിയ്ക്ക് 3.74 ലക്ഷം രൂപയും 2ടിബിയ്ക്ക് 4.49 ലക്ഷം രൂപയും ഏകദേശം വിലവരും. സ്റ്റാര്‍വൈറ്റ്, നൈറ്റി സ്‌കൈ നിറങ്ങളില്‍ ഫോണ്‍ ലഭ്യമാകും. ഒക്ടോബര്‍ 16 മുതല്‍ ഐഫോണ്‍ ഡ്യുവോയുടെ പ്രീഓര്‍ഡര്‍ ആരംഭിക്കും. ഒക്ടോബര്‍ 23 മുതല്‍ ഫോണ്‍ വിപണിയിലെത്തും.