ഓഡിയോ ബുക്ക് വിതരണം, ആമസോൺ കേസ് നേരിടണം: യു എസ് കോടതി

ഓഡിയോ ബുക്കുകളുടെ വിപണി ആമസോൺ കുത്തകയാക്കിയെന്ന സ്വതന്ത്ര എഴുത്തുകാരുടെ വാദത്തിൽ കേസ് എടുക്കണമെന്ന് യു.എസ് കോടതി അറിയ്ച്ചു. ഇ-കൊമേഴ്‌സ് ഭീമൻ ഓഡിയോബുക്കുകളുടെ റീട്ടെയിൽ വിപണി കുത്തകയാക്കി എന്നും എഴുത്തുകാരുടെ കൃതികളുടെ വിതരണത്തിന് അമിതമായി പണം ഈടാക്കുന്നുവെന്നും ആരോപിച്ചു.
 

ഓഡിയോ ബുക്കുകളുടെ വിപണി ആമസോൺ കുത്തകയാക്കിയെന്ന സ്വതന്ത്ര എഴുത്തുകാരുടെ വാദത്തിൽ കേസ് എടുക്കണമെന്ന് യു.എസ് കോടതി അറിയ്ച്ചു. ഇ-കൊമേഴ്‌സ് ഭീമൻ ഓഡിയോബുക്കുകളുടെ റീട്ടെയിൽ വിപണി കുത്തകയാക്കി എന്നും എഴുത്തുകാരുടെ കൃതികളുടെ വിതരണത്തിന് അമിതമായി പണം ഈടാക്കുന്നുവെന്നും ആരോപിച്ചു. സിഡി റെയ്‌സ് എന്ന പേരിൽ പ്രസിദ്ധീകരിക്കുന്ന എഴുത്തുകാരി ക്രിസ്റ്റീൻ ഡിമായിയോ ഫയൽ ചെയ്ത ക്ലാസ് ആക്ഷൻ തള്ളിക്കളയാൻ ആമസോൺ ശ്രമിച്ചിരുന്നു. മാൻഹട്ടനിലെ ഫെഡറൽ കോടതിയിൽ യുഎസ് ജില്ലാ ജഡ്ജി ജെന്നിഫർ റോച്ചോൺ ഈ നീക്കം റദ്ദാക്കി.

ആമസോണിന്റെ ഓഡിയോബുക്ക് വിഭാഗമായ ഓഡിബിൾ, സ്വതന്ത്രരും സ്വയം പ്രസിദ്ധീകരിക്കുന്ന രചയിതാക്കൾക്ക് ഉയർന്ന വിതരണ ഫീസ് ചുമത്തി ആന്റിട്രസ്റ്റ് നിയമങ്ങൾ ലംഘിച്ചുവെന്ന് കേസിൽ ആരോപിക്കുന്നു. ആമസോണിന്റെ പരിപാടിയിൽ പങ്കെടുക്കാൻ താത്പര്യമില്ലെന്ന് അറിയിച്ചവർക്കെതിരെയാണ് ആമസോൺ അമിതമായി പണം ഇടയാക്കിയതെന്നും പറയുന്നു.

ആരോപണങ്ങളെ തള്ളി ‘ആരോഗ്യകരമായ മത്സരമാണ്’ എന്നാണ് ആമസോൺ പ്രതികരിച്ചത്. ഓഡിബിളിന്റെ പ്രോഗ്രാം ഏതെങ്കിലും രചയിതാക്കളെ ഒരു എക്സ്ക്ലൂസീവ് ഡീലിന് നിർബന്ധിച്ചതായി തെളിവില്ലെന്നും കമ്പനി വാദിച്ചു.