യൂട്യൂബ് നിലവാരമില്ലാത്ത എ.ഐ വിഡിയോക്ക് പ്രോത്സാഹനം നൽകുന്നു - പഠനം
യൂട്യൂബ് തങ്ങളുടെ ഫീഡിൽ എ.ഐ ഉള്ളടക്കങ്ങൾ നിയന്ത്രിക്കുന്നുവെന്ന് പറയുമ്പോഴും, പുതിയ ഉപയോക്താക്കൾക്ക് റെക്കമെൻഡ് ചെയ്യുന്ന വിഡിയോകളിൽ 20 ശതമാനവും നിലവാരം കുറഞ്ഞ എ.ഐ വിഡിയോകളെന്ന് പഠനം. നിലവാരമില്ലാത്തതും വൻതോതിൽ നിർമിക്കപ്പെടുന്നതുമായ എ.ഐ വിഡിയോകളെ യൂട്യൂബ് അൽഗോരിതം പ്രോത്സാഹിപ്പിക്കുന്നുവെന്ന് വെളിപ്പെട്ടതായി, ഒരു പ്രമുഖ വിഡിയോ എഡിറ്റിങ് സ്ഥാപനം അവകാശപ്പെടുന്നു.
Jan 2, 2026, 19:57 IST

ജനപ്രിയമായ 15000 ചാനലുകൾ വിശകലനം ചെയ്താണ് ഈ നിഗമനത്തിലെത്തിയതെന്ന് സ്ഥാപനം അവകാശപ്പെടുന്നു. ഇതിൽ 278 ചാനലുകൾ നിലവാരമില്ലാത്ത എ.ഐ വിഡിയോകൾ മാത്രം ഉൽപാദിപ്പിക്കുകയാണത്രെ. അതേസമയം, ഈ അവകാശവാദം ശരിയല്ലെന്നും വാദമുണ്ട്.