എ.ഐ ജോലി കളയില്ല; ഇന്ത്യൻ ടെക്ക് ജോലികളിൽ വർധനയുണ്ടാകുമെന്ന് റിപ്പോർട്ട്
എ.ഐ ജോലി കളയില്ല; ഇന്ത്യൻ ടെക്ക് ജോലികളിൽ വർധനയുണ്ടാകുമെന്ന് റിപ്പോർട്ട്
ന്യൂ ഡെൽഹി: ഐ.ഐ വന്നതോടെ ജോലി നഷ്ടപ്പെടുമെന്ന പേടി വേണ്ട, ടെക്ക് മേഖലയിൽ ജോലിക്കാരെ കൂടുതൽ വേണമെന്നതാണ് സ്ഥിതി. 2026ൽ ഇന്ത്യയിലെ ടെക്ക് ജോലികളിൽ 12-15 വരെ ശതമാനം വളർച്ചയുണ്ടാകുമെന്നാണ് റിപ്പോർട്ട്. 1.25 ലക്ഷം പുതിയ തൊഴിൽ അവസരങ്ങൾക്കാണ് ഇത് വഴിയൊരുക്കുന്നത്.
പ്രമുഖ വർക്ക് സൊല്യൂഷൻസ് പ്രൊവൈഡറായ അഡീക്കോയുടെ പഠന റിപ്പോർട്ടുകളിലാണ് ഈ വിവരങ്ങളുള്ളത്. ടെക്ക് മേഖലയിൽ പ്രാവീണ്യമുള്ളവരുടെ ഒഴിവുകൾ കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ഇരട്ടിയിലധികം വർധിച്ചിട്ടുണ്ട്. എ.ഐ, സൈബർ സെക്യൂരിറ്റി തുടങ്ങിയ മേഖലകളിൽ മാത്രം 51 ശതമാനം വളർച്ചയാണുണ്ടായത്. മെഷീൻ ലേണിങ് എൻജിനീയർമാരുടെയും ഫുൾ സ്റ്റാക്ക് ഡെവലപ്പർമാരുടെയും ഒഴിവുകളും മുൻ വർഷങ്ങളെക്കാൾ 2026ൽ വർധിക്കും. നോൺ ടെക്ക് സെക്ടറുകൾ ഡിജിറ്റൽ വത്കരിക്കുന്നതിനുള്ള നടപടികൾ ഈ മേഖലയിലെ തൊഴിൽ വർധിപ്പിക്കുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു