ഇനി ആധാർ അപ്ഡേറ്റുകൾ വീട്ടിലിരുന്ന് ചെയ്യാം: പരിഷ്‌കരണവുമായി UIDAI
ആധാറിൽ പുത്തൻ പരിഷ്കരണങ്ങൾ വരുത്താൻ യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ. ഈ വർഷം നവംബറോടെയായിരിക്കും പരിഷ്കരണം ഉണ്ടാകുക. സൂചനകൾ UIDAI സിഇഒ ഭുവനേശ് കുമാർ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി.
ആധാറിലെ വിവരങ്ങൾ അപഡേറ്റ് ചെയ്യുന്ന രീതി ലഘൂകരിക്കുകയും. ആധാറിന്റെ ഫോട്ടോസ്റ്റാറ്റ് ഉപയോഗം കുറയ്ക്കുകയും ചെയ്യുന്ന തരിത്തിലുള്ള പരിഷ്കരണങ്ങളായിരിക്കും വരുക.
ആധാറിലെ വിവരങ്ങളിൽ വിരലടായളവും, ഐറിസും ഒഴികെ ഉപയോക്താവിന് വീട്ടിൽ തന്നെയിരുന്ന് അപ്ഡേറ്റ് ചെയ്യാൻ പറ്റുന്ന തരത്തിലുള്ള മാറ്റങ്ങളാണ് വരുന്നത്. അതു കൂടാതെ ക്യൂ ആർ കോഡ‍് അടിസ്ഥാനമാക്കി ഡിജിറ്റൽ ആധാർ സംവിധാനവും രൂപീകരിക്കും. ഇതോടെ ആധാറിന്റെ ഫോട്ടോസ്റ്റാറ്റ് സമർപ്പിക്കുന്നതിന് മാറ്റവും ഉണ്ടാകും.
ഹോട്ടൽ ചെക്ക്-ഇന്നുകൾ, ട്രെയിൻ യാത്ര, പ്രോപ്പർട്ടി രജിസ്‌ട്രേഷനുകൾ തുടങ്ങിയ സേവനങ്ങളിൽ ഇനി ആധാർ ഇങ്ങനെ ഉപയോഗിക്കാനാകും. പൂർണമായ ഡാറ്റയോ, ഭാഗികമായ ഡാറ്റയോ എങ്ങനെയാണ് ഷെയർ ചെയ്യേണ്ടത് എന്ന് ഉപയോക്താവിന് തീരുമാനിച്ച് ആധാർ ഡിജിറ്റലായി ഷെയർ ചെയ്യാൻ കഴിയും.
Also Read: എൻറെ ജില്ല ആപ്പിലൂടെ റേറ്റ് ചെയ്യാം; വിരൽത്തുമ്പിൽ സേവനങ്ങളുടെ ഗുണമേന്മ വിലയിരുത്താനുള്ള സൗകര്യമൊരുക്കി കെഎസ്ഇബി
ഇതിലൂടെ ആധാർ ദുരുപയോഗം ചെയ്യുന്നത് തടയുക എന്നതാണ് ലക്ഷ്യംവെയ്ക്കുന്നത്. ആധാർ അധിഷ്ഠിത സേവനങ്ങളുടെ വ്യാപ്തി വിപുലീകരിക്കുന്നതിനെക്കുറിച്ച് UIDAI ചർച്ചകൾ നടത്തുന്നുണ്ടെന്നും UIDAI സിഇഒ ഭുവനേശ് കുമാർ പറഞ്ഞു.