വെറും 15 മിനിറ്റ്.. മനുഷ്യന്മാരെ കുളിപ്പിച്ചു കുട്ടപ്പന്മാരാക്കി തരും  ഈ വാഷിംഗ് മെഷീൻ 

വസ്ത്രങ്ങൾ അലക്കി ഉണക്കി തരുന്ന വാഷിംഗ് മെഷീനുകളെക്കുറിച്ച് നിങ്ങൾക്ക് അറിയാം..എന്നാൽ മനുഷ്യന്മാരെ കുളിപ്പിച്ചു കുട്ടപ്പന്മാരാക്കി തരുന്ന വാഷിംഗ് മെഷീനെക്കുറിച്ച് നിങ്ങൾക്ക് അറിയാമോ..

 

വസ്ത്രങ്ങൾ അലക്കി ഉണക്കി തരുന്ന വാഷിംഗ് മെഷീനുകളെക്കുറിച്ച് നിങ്ങൾക്ക് അറിയാം..എന്നാൽ മനുഷ്യന്മാരെ കുളിപ്പിച്ചു കുട്ടപ്പന്മാരാക്കി തരുന്ന വാഷിംഗ് മെഷീനെക്കുറിച്ച് നിങ്ങൾക്ക് അറിയാമോ..ഇല്ലെങ്കിൽ കേട്ടോളൂ.. ജപ്പാനിലെ ഒരു കമ്പനിയാണ് മനുഷ്യരെ കുളിപ്പിക്കുന്ന വാഷിംഗ് മെഷീൻ അവതരിപ്പിച്ചിരിക്കുന്നത്. മിറായ് നിങ്കേൻ സെന്റകുകി എന്നാണ് മെഷീന്റെ പേര്. വെറും 15 മിനിറ്റ് കൊണ്ട് മനുഷ്യനെ കഴുകിയുണക്കി തരും ഈ വാഷിങ് മെഷീൻ.

ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ കണ്ടുപിടിത്തത്തിലൊന്നായ എഐ ഉപയോഗിച്ചാണ് ഈ മെഷീന്‍ പ്രവര്‍ത്തിക്കുന്നത്. മനുഷ്യനെ വൃത്തിയാക്കാനായി വാട്ടർജെറ്റുകളും മൈക്രോസ്‌കോപിക് എയർ ബബിളുകളുമാണ് ഉപയോഗിക്കുന്നത്. ഓരോരുത്തരുടെ ശരീര പ്രകൃതിക്ക് അനുസരിച്ചാണ് ഇതിന്റെ പ്രവർത്തനം. ഒസാക്ക ആസ്ഥാനമായുള്ള ഷവർഹെഡ് കമ്പനിയായ സയൻസ് കോയാണ് ഇതിന് പിന്നിൽ. 

ഒരു യുദ്ധവിമാനത്തിന്റെ കോക്ക്പിറ്റിറ്റ് പോലെ തോന്നിപ്പിക്കുന്ന ഇതിന്റെ രൂപകല്‍പന നിര്‍വഹിച്ചിരിക്കുന്നത് ഒസാക്ക ആസ്ഥാനാമായുള്ള ഷവര്‍ഹെഡ് കമ്പനിയായ സയന്‍സ് കോയാണ്. ഉടന്‍ തന്നെ ഈ മെഷീന്‍ ഒസാക്ക കന്‍സായി എക്‌സ്‌പോയി പ്രദര്‍ശിപ്പിക്കുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ചെറുചൂടുള്ള വെള്ളം പോഡിൽ പകുതിയോളം നിറഞ്ഞിരിക്കും. ഇതിലേക്ക് നമ്മൾ കയറിക്കഴിഞ്ഞാൽ. ഹൈസ്പീഡ് വട്ടർ ജെറ്റുകൾ മൈക്രോസ്‌കോപിക് ബബിളുകൾ പുറപ്പെടുവിക്കും. ഇത് ശരീരത്തിലെ അഴുക്കുകളെ ഇളക്കുന്നു. ഇതിനിടയിൽ‌ എഐ നിരീക്ഷണം നടത്തി വെള്ളത്തിന്റെ ചൂട് ഉൾപ്പെടെ നിയന്ത്രിക്കും. മാനസികാരോഗ്യത്തിലും യന്ത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. നിങ്ങളുടെ വൈകാരികാവസ്ഥ വിശകലനം ചെയ്യുകയും ആശ്വസിപ്പിക്കാനും വിശ്രമിക്കാനും പോഡിൻ്റെ ഉള്ളിൽ ദൃശ്യങ്ങൾ പ്രൊജക്‌റ്റ് ചെയ്യുകയും ചെയ്യും. 

ഉടന്‍ തന്നെ നടക്കാനിരിക്കുന്ന ഒസാക്ക കൻസായി എക്‌സ്‌പോയില്‍ ആയിരത്തോളം പേര്‍ക്ക് യന്ത്രത്തിന്റെ പ്രവര്‍ത്തനം നേരിട്ട് അറിയാനുള്ള അവസരം ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. പരീക്ഷണത്തിന് ശേഷം ഹോം യൂസ് എഡിഷന്‍ അടക്കം ഉത്പാദിപ്പിക്കാനുള്ള തീരുമാനത്തിലാണ് കമ്പനി. ഇപ്പോള്‍ തന്നെ പ്രീ ബുക്കിംഗും അവര്‍ ആരംഭിച്ചിട്ടുണ്ട്.

allowfullscreen