കോള്‍ ഹിസ്റ്ററി ട്രാക്ക് ചെയ്യാനുള്ള പുതിയ ഫീച്ചറുമായി വാട്ട്‌സ്ആപ്പ്‌

മൈക്രോസോഫ്റ്റ് സ്‌റ്റോറിൽ വിൻഡോസ് 2.2246.4.0 അപ്‌ഡേറ്റിനായി വാട്ട്‌സ്ആപ്പ് ഇതിനകം തന്നെ ബീറ്റ വേർഷൻ പുറത്തിറക്കിയിട്ടുണ്ട്. ഈ ആപ്പ് ഒരു ബീറ്റ പതിപ്പായതിനാൽ, കോൾ ചരിത്രം ട്രാക്ക് ചെയ്യുന്ന സംവിധാനം മൊബൈലിൽ ഉടൻ ലഭ്യമാവില്ലെന്നാണ് റിപ്പോർട്ട് പറയുന്നത്.
 
ഡെസ്‌ക് ടോപ്പ് ആപ്പിലാണ് ഈ സേവനം ലഭിക്കുക.

കോൾ ഹിസ്റ്ററി ട്രാക്ക് ചെയ്യാൻ ഉപയോക്താവിന് കഴിയുംവിധം പുതിയ ഫീച്ചർ അവതരിപ്പിക്കാൻ വാട്‌സ്ആപ്പ് ഒരുങ്ങുന്നതായാണ് പുതിയ റിപ്പോർട്ട്.ഡെസ്‌ക് ടോപ്പ് ആപ്പിലാണ് ഈ സേവനം ലഭിക്കുക. മൈക്രോസോഫ്റ്റ് സ്‌റ്റോറിൽ വിൻഡോസ് 2.2246.4.0 അപ്‌ഡേറ്റിനായി വാട്ട്‌സ്ആപ്പ് ഇതിനകം തന്നെ ബീറ്റ വേർഷൻ പുറത്തിറക്കിയിട്ടുണ്ട്. ഈ ആപ്പ് ഒരു ബീറ്റ പതിപ്പായതിനാൽ, കോൾ ചരിത്രം ട്രാക്ക് ചെയ്യുന്ന സംവിധാനം മൊബൈലിൽ ഉടൻ ലഭ്യമാവില്ലെന്നാണ് റിപ്പോർട്ട് പറയുന്നത്.

അടുത്തിടെയാണ് ‘Do Not Disturb’ മോഡിൽ പുതിയ അപ്‌ഡേറ്റ് വാട്‌സ്ആപ്പ് അവതരിപ്പിച്ചത്. ‘Do Not Disturb’ മോഡിലും മിസ്ഡ് കോൾ വന്നാൽ ഉപയോക്താവിന് അറിയാൻ കഴിയുന്നവിധമാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്. ‘Do Not Disturb’ മോഡിലായത് കൊണ്ടാണ് കോൾ എടുക്കാതിരുന്നത് എന്ന് സ്‌ക്രീൻഷോട്ടിന്റെ സഹായത്തോടെ കോൾ വിളിച്ച ആളെ അറിയിക്കാനുള്ള സംവിധാനവും ഇതിൽ ക്രമീകരിച്ചിട്ടുണ്ട്.