ഫിഫയുടെ സ്വകാര്യ നിക്ഷേപക പദ്ധതിയുമായി മുന്നോട്ട് പോവുകയാണെങ്കില്‍ ലോകകപ്പുകള്‍ ബഹിഷ്‌കരിക്കും ; യുവേഫ

 

ലോകകപ്പ് ഒരു നിക്ഷേപ ഉല്‍പ്പന്നമായി കണക്കാക്കാന്‍ കഴിയില്ലെന്നും അതിന്റെ ഒരു ഭാഗവും സ്വകാര്യ നിക്ഷേപകര്‍ക്ക് കൈമാറാന്‍ പാടില്ലെന്നും ലോകകപ്പ് വില്‍പ്പനയ്ക്കുള്ളതല്ലെന്നും യുവേഫ കൂട്ടിച്ചേര്‍ത്തു.

 

ഈ നിര്‍ദ്ദേശങ്ങള്‍ നിലനില്‍ക്കുന്നിടത്തോളം കാലം യുവേഫയുടെ ദേശീയ ടീമുകളൊന്നും ഫിഫയുടെ ഒരു മത്സരത്തിലും പങ്കെടുക്കില്ലെന്ന് യുവേഫ പ്രസ്താവനയില്‍ വ്യക്തമാക്കി. 

ഫിഫയുടെ സ്വകാര്യ നിക്ഷേപക പദ്ധതിയുമായി മുന്നോട്ട് പോവുകയാണെങ്കില്‍ ലോകകപ്പുകള്‍ ബഹിഷ്‌കരിക്കുമെന്ന് യൂറോപ്യന്‍ ഫുട്‌ബോള്‍ ഭരണസമിതിയായ യുവേഫ . ഈ നിര്‍ദ്ദേശങ്ങള്‍ നിലനില്‍ക്കുന്നിടത്തോളം കാലം യുവേഫയുടെ ദേശീയ ടീമുകളൊന്നും ഫിഫയുടെ ഒരു മത്സരത്തിലും പങ്കെടുക്കില്ലെന്ന് യുവേഫ പ്രസ്താവനയില്‍ വ്യക്തമാക്കി. 

സ്വകാര്യ ഉടമസ്ഥതയ്ക്കായി ഫിഫ തങ്ങളുടെ ഭരണസംവിധാനമോ മത്സരങ്ങളോ ഒരിക്കലും തുറന്നുകൊടുക്കില്ലെന്ന് ഉറപ്പുനല്‍കുകയും ഈ നിര്‍ദ്ദേശം പൂര്‍ണ്ണമായി ഉപേക്ഷിക്കുകയും ചെയ്തില്ലെങ്കില്‍ മത്സരങ്ങളില്‍ പങ്കെടുക്കില്ലെന്നും അവര്‍ അറിയിച്ചു. ലോകകപ്പ് ഒരു നിക്ഷേപ ഉല്‍പ്പന്നമായി കണക്കാക്കാന്‍ കഴിയില്ലെന്നും അതിന്റെ ഒരു ഭാഗവും സ്വകാര്യ നിക്ഷേപകര്‍ക്ക് കൈമാറാന്‍ പാടില്ലെന്നും ലോകകപ്പ് വില്‍പ്പനയ്ക്കുള്ളതല്ലെന്നും യുവേഫ കൂട്ടിച്ചേര്‍ത്തു.