വിനേഷ് ഫോഗട്ട് പുറത്തായി ; ഏഷ്യന്‍ ഗെയിംസ് യോഗ്യതയില്ല

ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കാൻ കഴിയാതെ ഗുസ്തി താരം വിനേഷ് ഫോഗട്ട് പുറത്തായി. കേസിനു പോയി ട്രയല്‍സില്‍ പങ്കെടുക്കാന്‍ അനുമതി സമ്പാദിച്ച് എത്തിയ വിനേഷ് യോഗ്യതാ മത്സരത്തിന്റെ സെമിയില്‍ പരാജയപ്പെട്ടു. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ചാണ് വിനേഷ് സെമിയിലേക്ക് എത്തിയത്. എന്നാല്‍ ഹരിയാനയുടെ മീനാക്ഷിയോടു പരാജയപ്പെട്ടതോടെയാണ് പ്രതീക്ഷകള്‍ അവസാനിച്ചത്.

 

ന്യൂഡല്‍ഹി: ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കാൻ കഴിയാതെ ഗുസ്തി താരം വിനേഷ് ഫോഗട്ട് പുറത്തായി. കേസിനു പോയി ട്രയല്‍സില്‍ പങ്കെടുക്കാന്‍ അനുമതി സമ്പാദിച്ച് എത്തിയ വിനേഷ് യോഗ്യതാ മത്സരത്തിന്റെ സെമിയില്‍ പരാജയപ്പെട്ടു. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ചാണ് വിനേഷ് സെമിയിലേക്ക് എത്തിയത്. എന്നാല്‍ ഹരിയാനയുടെ മീനാക്ഷിയോടു പരാജയപ്പെട്ടതോടെയാണ് പ്രതീക്ഷകള്‍ അവസാനിച്ചത്. 53 കിലോ വിഭാഗത്തില്‍ ഹരിയാനയുടെ ജ്യോതിയെ 7-1ത്തിനു പരാജയപ്പെടുത്തിയാണ് വിനേഷ് പോരാട്ടം തുടങ്ങിയത്. പിന്നാലെ രണ്ടാം മത്സരത്തില്‍ ഹരിയാനയുടെ നിഷുവിനെ 6-5നും വീഴ്ത്തി സെമിയിലെത്തി. എന്നാല്‍ സെമിയില്‍ മീനാക്ഷി 4-6നു വിനേഷിനെ പരാജയപ്പെടുത്തിയതോടെയാണ് വിനേഷ് പുറത്തായത്.

വിനേഷ് ട്രയല്‍സില്‍ പങ്കെടുക്കുന്നതിനെ എതിര്‍ത്ത് റെസ്‌ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്‌ഐ) നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളിയിരുന്നു. ട്രയല്‍സിന്റെ വിഡിയോ ഡബ്ല്യുഎഫ്‌ഐ റെക്കോര്‍ഡ് ചെയ്യണമെന്നും സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്), ഇന്ത്യന്‍ ഒളംപിക് അസോസിയേഷന്‍ (ഐഒഎ) പ്രതിനിധികള്‍ ട്രയല്‍സിനു മേല്‍നോട്ടം വഹിക്കണമെന്നും കോടതി നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു.