തെയ്യത്തിൻ്റെയും തിറയുടെയും നാട്ടിൽ ഇനി കാൽപ്പന്തിന്റെ കളിയാട്ടക്കാലം  ; ഉത്സവ ലഹരിയിൽ കണ്ണൂരിലെ ഫുട്ബോൾ പ്രേമികൾ

തെയ്യത്തിൻ്റെയും തിറയുടെയും നാട്ടിൽ ഇനി കാൽപ്പന്തിന്റെ കളിയാട്ടക്കാലം. സൂപ്പർ ലീഗ് കേരള ഫുട്ബോൾ മൂന്നാം സീസണിൽ ഇന്ന് ഉദ് ഘാടനമത്സരത്തിൽ നിലവി ലെ ചാമ്പ്യന്മാരായ കണ്ണൂർ വാരിയേഴ്സ് എഫ്‌സി റണ്ണറ പ്പായ തൃശൂർ മാജിക് എഫ്‌സിയോട് ഏറ്റുമുട്ടും.

 

കണ്ണൂർ: തെയ്യത്തിൻ്റെയും തിറയുടെയും നാട്ടിൽ ഇനി കാൽപ്പന്തിന്റെ കളിയാട്ടക്കാലം. സൂപ്പർ ലീഗ് കേരള ഫുട്ബോൾ മൂന്നാം സീസണിൽ ഇന്ന് ഉദ് ഘാടനമത്സരത്തിൽ നിലവി ലെ ചാമ്പ്യന്മാരായ കണ്ണൂർ വാരിയേഴ്സ് എഫ്‌സി റണ്ണറ പ്പായ തൃശൂർ മാജിക് എഫ്‌സിയോട് ഏറ്റുമുട്ടും. കണ്ണൂർ ജവഹർ മുനിസിപ്പൽ സ്‌റ്റേഡിയത്തിൽ രാത്രി എട്ടിനാണ് കിക്കോഫ്. രണ്ടാം സീസൺ ഫൈനലിന്റെ ആവർത്തനംപോലെ ഇരുടീമുകളും പോരിനിറങ്ങുമ്പോൾ വിജയം പ്രവചനാതീതമാണ് കറഷ്യൻ പരിശീലകൻ ആൻഡ്രേ ചെർണിഷോവാ ണ് കണ്ണൂരിൻ്റെ പരിശീല കൻ. കാമറൂൺ താരവും ക്യാപ്റ്റനുമായ ഏണസ്റ്റീൻ ലവ്സാംബ, സ്‌പാനിഷ് താ രങ്ങളായ വാരോ അൽവാരോ, അസിയർ ഗോമസ്, ജെറാർഡ് ആർട്ടിഗസ് സെർ ബിയൻ താരം ബോഗ്‌ദാൻ എന്നിവർക്കൊപ്പം കഴിഞ്ഞ സീസണിലെ തീപ്പൊരിയായ മുഹമ്മദ് സിനാൻ ക്യാപ്റ്റനായി ബൂട്ടണിയും. ഹജ്‌മൽ സക്കീറാണ് ഗോൾ കീപ്പർ. വാരിയേഴ്‌സ്ടീമിൽ എട്ട് കണ്ണൂർക്കാരുണ്ട്.

സ്പാനിഷ് പരിശീലകൻ ഡേവിഡ് കനേഡയാണ് തൃശൂർ മാജിക് എഫ്‌സിയു ടെ മുഖ്യപരിശീലകൻ. സഹ പരിശീലകനായി മുൻ ഇന്ത്യൻ താരം ജോപോൾ അഞ്ചേരിയുമുണ്ട്. കഴിഞ്ഞ സീസണിലെ മികച്ച കീപ്പറായ കമാലുദ്ദീനാണ് കരു ത്ത്. പരിചയസമ്പന്നനായ സൂപ്പർ താരം ലെനി റോഡ്രി ഗസും നവീൻ കൃഷ്ണയും അഫ്‌സൽ മുഹമ്മദ് ജിയാദും ടീമിലുണ്ട്.ഈ സീസണിൽ ആറ് ടീമു കളും അവരുടെ ഹോം ഗ്രൗണ്ടിൽ കളിക്കും. കാലിക്കറ്റ് എഫ്‌സി, ഫോഴ്സ് കൊച്ചി, മലപ്പുറം എഫ്സി, തിരുവനന്തപുരം കൊമ്പൻസ് എന്നിവയാണ് മറ്റു ടീമുകൾ.