ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഭാവി അനിശ്ചിതത്വത്തില്‍;ഐഎസ്എല്‍ ഒഴിവാക്കി ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍

ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്റെ 2025 – 26 മല്‍സര കലണ്ടറില്‍നിന്ന് ഐഎസ്എല്‍ ഒഴിവാക്കി. ഐഎസ്എല്‍ ഉള്‍പ്പെടുത്താതെയുള്ള വാര്‍ഷിക കലണ്ടറാണ് എ.ഐ.എഫ്.എഫ് പുറത്തിറക്കിയത്.  

 

രാജ്യത്തെ ടോപ് ഫുട്ബോള്‍ ലീഗായ ഐഎസ്എലിനെ ഒഴിവാക്കിക്കൊണ്ടുള്ള എഐഎഫ്എഫ് കലണ്ടര്‍ പുറത്തുവന്നതോടെയാണ് ചര്‍ച്ചകള്‍ക്ക് തുടക്കമായത്

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഭാവി അനിശ്ചിതത്വത്തില്‍. ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്റെ 2025 – 26 മല്‍സര കലണ്ടറില്‍നിന്ന് ഐഎസ്എല്‍ ഒഴിവാക്കി. ഐഎസ്എല്‍ ഉള്‍പ്പെടുത്താതെയുള്ള വാര്‍ഷിക കലണ്ടറാണ് എ.ഐ.എഫ്.എഫ് പുറത്തിറക്കിയത്.  

രാജ്യത്തെ ടോപ് ഫുട്ബോള്‍ ലീഗായ ഐഎസ്എലിനെ ഒഴിവാക്കിക്കൊണ്ടുള്ള എഐഎഫ്എഫ് കലണ്ടര്‍ പുറത്തുവന്നതോടെയാണ് ചര്‍ച്ചകള്‍ക്ക് തുടക്കമായത്. എഐഎഫ്എഫ് പുറത്തിറക്കിയ 2025 – 26 കാലയളവിലെ മല്‍സര കലണ്ടറില്‍ ഐഎസ്എല്‍ ഇല്ല. 2010 ലാണ് FSDL എഐഎഫ്എഫുമായി കരാറൊപ്പിട്ടത്.

ഇതുപ്രകാരം പ്രതിവര്‍ഷം  50 കോടി രൂപയോ ആകെ വരുമാനത്തിലെ 20 ശതമാനമോ ഇതിലേതാണോ കൂടുതലുള്ളത് അത് ഫെഡറേഷന്  FSDL നല്‍കണം. ഈ കരാറാണ് ഡിസംബറോടെ അവസാനിക്കുന്നത്. തുടര്‍ കരാറിന്റെ കാര്യത്തില്‍ വ്യക്തത വരുന്നത് വരെ ഐഎസ്എല്‍ തുടങ്ങാനാവില്ലെന്ന് fdsl ഉദ്യോഗസ്ഥര്‍ ക്ലബുകളെ അറിയിച്ചിട്ടുണ്ടെന്നാണ് വിവരം.

ഇതിനുപുറമേ AIFF ന്റെ പുതിയ ഭരണഘടന സംബന്ധിച്ച സുപ്രീംകോടതി  വിധി വരാത്തതും പ്രതിസന്ധിയുടെ ആക്കം കൂട്ടുന്നു. ഇതോടെ 2014 ല്‍ തുടങ്ങി ഇന്ത്യയിലെ ഫുട്ബോള്‍ ആവേശം അതിര്‍ത്തി കടത്തിയ സൂപ്പര്‍ ലീഗിന്റെ ഭാവിയാണ് തുലാസിലായത്