തമീം ഇഖ്ബാൽ ബിസിബിയുടെ പുതിയ പ്രസിഡന്റ്
ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിൽ നിർണായകമായ ഭരണമാറ്റം. മുൻ ക്യാപ്റ്റൻ തമീം ഇഖ്ബാലിനെ ബിസിബിയുടെ പുതിയ പ്രസിഡന്റായി ബംഗ്ലാദേശ് സർക്കാർ നിയമിച്ചു.
Apr 8, 2026, 19:03 IST
ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിൽ നിർണായകമായ ഭരണമാറ്റം. മുൻ ക്യാപ്റ്റൻ തമീം ഇഖ്ബാലിനെ ബിസിബിയുടെ പുതിയ പ്രസിഡന്റായി ബംഗ്ലാദേശ് സർക്കാർ നിയമിച്ചു.
അമിനുൽ ഇസ്ലാമിന്റെ നേതൃത്വത്തിലുള്ള ഡയറക്ടർ ബോർഡ് പിരിച്ചുവിട്ടതിനെത്തുടർന്നാണ് ഈ നടപടി. 37-ാം വയസ്സിൽ ബിസിബിയുടെ അമരത്തെത്തുന്ന തമീം, ബോർഡ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റാണ്. തമീം ഇഖ്ബാൽ തലവനായ 11 അംഗ അഡ്ഹോക്ക് കമ്മിറ്റിയാണ് ഇനി ബോർഡിനെ നയിക്കുക.