ആദ്യ പോരാട്ടത്തില്‍ ഹര്‍ദിക് ഇല്ല; ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ മുംബൈ ഇന്ത്യന്‍സിനെ നയിക്കുക സൂര്യകുമാര്‍ യാദവ്
ഐപിഎല്ലിലെ ഇന്നത്തെ ആദ്യ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സ് ടീമിൽ ഹർദിക് പാണ്ഡ്യ കളിക്കില്ല. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ മുംബൈ ഇന്ത്യന്‍സ് ടീമിനെ നയിക്കുക സൂര്യകുമാര്‍ യാദവ് ആയിരിക്കും. ഹര്‍ദിക് പാണ്ഡ്യയ്ക്ക് വിശ്രമം നല്‍കിയാണ് സൂര്യയെ നായകനാക്കിയത്. ഹര്‍ദികിനു സുഖമില്ലെന്നാണ് ടീം വ്യക്തമാക്കിയത്.
ന്യൂഡല്‍ഹി: ഐപിഎല്ലിലെ ഇന്നത്തെ ആദ്യ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സ് ടീമിൽ ഹർദിക് പാണ്ഡ്യ കളിക്കില്ല. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ മുംബൈ ഇന്ത്യന്‍സ് ടീമിനെ നയിക്കുക സൂര്യകുമാര്‍ യാദവ് ആയിരിക്കും. ഹര്‍ദിക് പാണ്ഡ്യയ്ക്ക് വിശ്രമം നല്‍കിയാണ് സൂര്യയെ നായകനാക്കിയത്. ഹര്‍ദികിനു സുഖമില്ലെന്നാണ് ടീം വ്യക്തമാക്കിയത്.
മത്സരത്തില്‍ ടോസ് നേടി ഡല്‍ഹി മുംബൈ ഇന്ത്യന്‍സിനെ ബാറ്റിങിനയച്ചു. ഹര്‍ദിക് പാണ്ഡ്യയുടെ അഭാവത്തില്‍ ദീപക് ചഹര്‍ ടീമിലെത്തി. ട്രെന്റ് ബോള്‍ട്ടിനു പകരം ഫാസ്റ്റ് ബൗളിങ് ഓള്‍ റൗണ്ടര്‍ കോര്‍ബിന്‍ ബോഷും പ്ലെയിങ് ഇലവനില്‍ എത്തി. എഎം ഗസന്‍ഫാറിനു പകരം സ്പിന്നറായി ന്യൂസിലന്‍ഡ് നായകന്‍ മിച്ചല്‍ സാന്റ്‌നറും പ്ലെയിങ് ഇലവനില്‍ സ്ഥാനം പിടിച്ചു. കൊല്‍ക്കത്തെ നൈറ്റ്‌റൈഡേഴ്‌സിനെതിരായ ആദ്യ പോരാട്ടത്തില്‍ സാന്റ്‌നര്‍ കളിച്ചിരുന്നില്ല. പിന്നീടാണ് അദ്ദേഹം ടീമിനൊപ്പം ചേര്‍ന്നത്.