സൂപ്പര്‍ ലീഗ് കേരള; ആദ്യ പകുതിയില്‍ കണ്ണൂര്‍ ഒരു ഗോളിന് മു്ന്നില്‍ 

ആദ്യ പകുതി 4-3-3 ഫോര്‍മേഷനില്‍ വിങ്ങറായി കളിക്കുന്ന നിജോ ഗില്‍ബേര്‍ട്ടിനെ അറ്റാക്കിംങ് മിഡ്ഫില്‍ഡര്‍ റോളില്‍ ഫസലു റഹ്‌മാനെ വിങ്ങറായി ഇറക്കിയാണ് കണ്ണൂര്‍ വാരിയേഴ്‌സ്

 

കണ്ണൂർ: ആദ്യ പകുതി 4-3-3 ഫോര്‍മേഷനില്‍ വിങ്ങറായി കളിക്കുന്ന നിജോ ഗില്‍ബേര്‍ട്ടിനെ അറ്റാക്കിംങ് മിഡ്ഫില്‍ഡര്‍ റോളില്‍ ഫസലു റഹ്‌മാനെ വിങ്ങറായി ഇറക്കിയാണ് കണ്ണൂര്‍ വാരിയേഴ്‌സ് ഇറങ്ങിയത്. സ്പാനിഷ് സ്‌ട്രൈക്കര്‍ ജെറാര്‍ഡ് ആര്‍ട്ടിഗസിനെ ബെഞ്ചിലിരുക്കി സെര്‍ബിയര്‍ താരം ബോഗ്ദാനെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തി. 4-3-3 ഫോര്‍മേഷനില്‍ കമാലുദ്ദിനെയും മുഹമ്മദ് ജിയാദിനെയും സൂപ്പര്‍ താരം ലെനി റോഡ്‌റിഗസിനെയും ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തിയാണ് തൃശൂര്‍ ഇറങ്ങിയത്. 

ആദ്യ അവസരം കണ്ണൂര്‍ വാരിയേഴ്‌സിനാണ് ലഭിച്ചത്. കോര്‍ണറില്‍ നിന്ന് നിജോ ഗില്‍ബേര്‍ട്ട് ഇടത് കാലുകൊണ്ട് നല്‍കിയ ഉഗ്രന്‍ ക്രോസ് പ്രതിരോധ താരം വാരോ അല്‍വാരോ ഹെഡ് ചെയ്ത് ഗോളാക്കാന്‍ ശ്രമിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല. തുടര്‍ന്നും കണ്ണൂരിനെ തേടി കോര്‍ണറില്‍ നിന്ന് അവസരം ലഭിച്ചു. ആദ്യം ബോഗ്ദാനും പിന്നീട് വികാസും അവസരം നഷ്ടപ്പെടുത്തി. 17 ാം മിനുട്ടില്‍ കണ്ണൂര്‍ ലീഡ് എടുത്തു.

തൃശൂര്‍ മാജിക് പ്രതിരോധ താരം ഹെന്റി വരുത്തിയ പിഴവില്‍ നിന്ന് ലഭിച്ച പന്ത് ലൈനിലൂടെ ഓടി കയറിയ ബോഗ്ദാന്‍ ബോക്‌സില്‍ നിലയുറപ്പിച്ചിരുന്ന അസിയര്‍ ഗോമസിന് ലക്ഷ്യം തട്ടാതെ നല്‍കി. അസിയര്‍ കൃത്യമായി ടാപ് ചെയ്ത് ഗോളാക്കി മാറ്റി. സൂപ്പര്‍ ലീഗ് കേരള മൂന്നാം സീസണിലെ ആദ്യ ഗോള്‍. ഗോള്‍ നേടിയതോടെ അസിയര്‍ ഗോമസ് ഏഴ് ഗോളുമായി കണ്ണൂര്‍ വാരിയേഴ്‌സിന്റെ എക്കാലത്തെയും മികച്ച ഗോള്‍ വേട്ടകാരനായി. 40 ാം മിനുട്ടില്‍ കണ്ണൂരിനെ തേടി സുവര്‍ണാവസരമെത്തി.

വലത് വിങ്ങിലൂടെ മുന്നേറിയ മുഹമ്മദ് സിനാന്‍ ബോക്‌സിന് അകത്തുനിന്ന് വിങ്ങര്‍ ഫസലു റഹ്‌മാനെ ലക്ഷ്യമാക്കി ഉഗ്രന്‍ മൈനസ് പാസ് നല്‍കിയെങ്കിലും ഫസലു റഹ്‌മാന്‍ പോസ്റ്റിന് മുകളിലൂടെ ഉയര്‍ത്തി അടിച്ചു. ആദ്യ പകുതിയുടെ അധിക സമയത്ത് 48 ാം മിനുട്ടില്‍ കണ്ണൂര്‍ വാരിയേഴ്‌സ് സ്‌ട്രൈക്കര്‍ ബോഗ്ദാന്‍ ബോക്‌സിന് പുറത്ത് നിന്ന് ഗോള്‍ ലക്ഷ്യമാക്കി ഉഗ്രന്‍ ഷോട്ട് അടിച്ചെങ്കിലും തൃശൂര്‍ ഗോള്‍ കീപ്പര്‍ മനോഹരമായി തട്ടി അകറ്റി