സംസ്ഥാന സോഫ്റ്റ് ബോൾ  ചാമ്പ്യൻഷിപ്പിന് ഇരിട്ടിയിൽ  തുടക്കം

മൂന്നു ദിവസം  നീണ്ടു നിൽക്കുന്ന സംസ്ഥാന സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിന് ഇരിട്ടി എം ജി കോളേജ് മൈതാനിയിൽ തുടക്കം. വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു.

 

ഇരിട്ടി: മൂന്നു ദിവസം  നീണ്ടു നിൽക്കുന്ന സംസ്ഥാന സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിന് ഇരിട്ടി എം ജി കോളേജ് മൈതാനിയിൽ തുടക്കം. വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു.  നഗരസഭാ ചെയർപേഴ്‌സൺ വി വിനോദ് കുമാർ അദ്ധ്യക്ഷത വഹിച്ചു. 

ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം സുമേഷ്, നഗരസഭാ കൗൺസിലർ കെ കെ  ഉണ്ണികൃഷ്ണൻ, എം ജി കോളേജ് മാനേജർ ചന്ദ്രൻ  തില്ലങ്കേരി, സിക്രട്ടറി വൈ വൈ മത്തായി, ട്രഷറർ സത്യൻ കൊമ്മേരി, ഡോ. ആർ സ്വരൂപ,  സംസ്ഥാന സോഫ്റ്റ് ബോൾ അസ്സോസിയേഷൻ സിക്രട്ടറി ബിപിൻ ബാബു, സീനിയർ വൈസ് പ്രസിഡന്റ് പ്രൊഫ. പി മാത്യു, ട്രഷറർ എം രമേശൻ, അസ്സോസിയേഷൻ ജില്ലാ പ്രസിഡന്റ് ദിലീപ് മോഹൻ, ജില്ലാ സിക്രട്ടറി സുധീർ എന്നിവർ സംസാരിച്ചു. ആൺകുട്ടികളും പെൺ കുട്ടികളുമടക്കം  സംസ്ഥാനത്തെ 14 ജില്ലകളിൽ നിന്നായി 28 ടീമുകളാണ് ചാമ്പ്യൻഷിപ്പിൽ മത്സരിക്കുന്നത്.