ട്രെയിനിടിച്ച് പരിക്കേറ്റ് ദീര്‍ഘകാലം കോമയില്‍: ശ്രീലങ്കൻ ക്രിക്കറ്റ് താരം അക്ഷു ഫെര്‍ണാണ്ടോ അന്തരിച്ചു
ട്രെയിനിടിച്ച് ദീർഘകാലം ചികിത്സയിലായിരുന്ന മുൻ ശ്രീലങ്കൻ അണ്ടർ-19 ക്രിക്കറ്റ് താരം അക്ഷു ഫെർണാണ്ടോ അന്തരിച്ചു.2018 ഡിസംബറിലാണ് താരം അപകടത്തില്‍പ്പെടുന്നത്. ശ്രീലങ്കയിലെ മൗണ്ട് ലവീനിയ ബീച്ചിന് സമീപത്തുവെച്ച് റെയില്‍പാളം മറികടക്കവേ ട്രെയിൻ ഇടിക്കുകയായിരുന്നു.
പരിശീലനം കഴിഞ്ഞ് മടങ്ങുമ്ബോഴായിരുന്നു അപകടം. ചൊവ്വാഴ്ച താരത്തിന്റെ മരണം സ്ഥിരീകരിച്ചതായി ശ്രീലങ്കൻ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.
ശ്രീലങ്ക: ട്രെയിനിടിച്ച് ദീർഘകാലം ചികിത്സയിലായിരുന്ന മുൻ ശ്രീലങ്കൻ അണ്ടർ-19 ക്രിക്കറ്റ് താരം അക്ഷു ഫെർണാണ്ടോ അന്തരിച്ചു.2018 ഡിസംബറിലാണ് താരം അപകടത്തില്‍പ്പെടുന്നത്. ശ്രീലങ്കയിലെ മൗണ്ട് ലവീനിയ ബീച്ചിന് സമീപത്തുവെച്ച് റെയില്‍പാളം മറികടക്കവേ ട്രെയിൻ ഇടിക്കുകയായിരുന്നു.
കൊളംബോയിലെ സെന്റ് പീറ്റേഴ്സ് കോളേജിലെ വിദ്യാർത്ഥിയായിരുന്ന ഫെർണാണ്ടോ ചെറുപ്പം മുതല്‍ തന്നെ ക്രിക്കറ്റില്‍ മികവുപുലർത്തി.അണ്ടർ-13, അണ്ടർ-15, അണ്ടർ-17 ടീമുകളെ നയിച്ച താരം അണ്ടർ-19 ടീമിന്റെ വൈസ് ക്യാപ്റ്റനുമായിരുന്നു.
ഗുരുതരമായി പരിക്കേറ്റ താരം പിന്നീട് വർഷങ്ങളോളം കോമയില്‍ കിടന്നു.പരിശീലനം കഴിഞ്ഞ് മടങ്ങുമ്ബോഴായിരുന്നു അപകടം. ചൊവ്വാഴ്ച താരത്തിന്റെ മരണം സ്ഥിരീകരിച്ചതായി ശ്രീലങ്കൻ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.
2010-ല്‍ ന്യൂസിലൻഡില്‍ നടന്ന അണ്ടർ-19 ലോകകപ്പിലടക്കം കളിച്ചു. ലോകകപ്പില്‍ ഓസ്ട്രേലിയക്കെതിരായ സെമിഫൈനലില്‍ ഫെർണാണ്ടോയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മത്സരത്തില്‍ 52 റണ്‍സ് നേടിയ താരം തിളങ്ങി. എന്നാല്‍ ടീമിനെ ഫൈനലിലെത്തിക്കാനായില്ല.