കോഴിക്കോട് സൈബര്‍പാര്‍ക്കിലെ സഹ്യ പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ മത്സരങ്ങള്‍ ആരംഭിച്ചു
കോഴിക്കോട്: കോഴിക്കോട് സൈബര്‍പാര്‍ക്കിലെ ഐടി കമ്പനികള്‍ക്കായി നടത്തുന്ന സഹ്യാ പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ മത്സരങ്ങള്‍ക്ക് തുടക്കമായി. സൈബര്‍പാര്‍ക്ക് സ്പോര്‍ട്സ് അരീനയില്‍ നടക്കുന്ന മത്സരങ്ങള്‍ സൈബര്‍പാര്‍ക്ക് സിഇഒ സുശാന്ത് കുറുന്തില്‍ ഉദ്ഘാടനം ചെയ്തു.
സൈബര്‍പാര്‍ക്ക് ജനറല്‍ മാനേജര്‍ വിവേക് നായര്‍ കാഫിറ്റ് പ്രസിഡന്റ് അബ്ദുള്‍ ഗഫൂര്‍ കെ വി തുടങ്ങിയവര്‍ പങ്കെടുത്തു. വെല്കിന്വിറ്റ്സ് ടെക്നോളജീസും ഡോക്ടേഴ്സ് സ്മാര്‍ട്ടും തമ്മിലായിരുന്നു ആദ്യ മത്സരം.
സൈബര്‍പാര്‍ക്കിലെ ഐടി കമ്പനികളില്‍ നിന്നുള്ള 23 ടീമുകളാണ് സഹ്യാ പ്രീമിയര്‍ ലീഗില്‍ പങ്കെടുക്കുന്നത്. കോഴിക്കോട് സൈബര്‍പാര്‍ക്ക്, കാലിക്കറ്റ് ഫോറം ഫോര്‍ ഐടി (കാഫിറ്റ്), തുടങ്ങിയവരുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത് സഹ്യ പ്രീമിയര്‍ ലീഗിന്റെ ഫൈനല്‍ മെയ് 14ന് നടക്കും