ലോകകപ്പ് ചരിത്രത്തിൽ ഇന്നേവരെ കാണാത്ത അപൂർവ ഗോൾ വേട്ട; മെസി, എംബാപ്പെ, ഹാളണ്ട്, റെക്കോർഡ്

ഫിഫ ലോകകപ്പ് ചരിത്രത്തിലെ ഗോൾ വേട്ടയ്ക്കാണ് ആരാധകർ ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത്. 7 ​ഗോൾ വീതം നേടി അർജന്റീനയുടെ ഇതിഹാസം ലയണൽ മെസി, ഫ്രാൻസ് നായകൻ കിലിയൻ എംബാപ്പെ, നോർവെ സൂപ്പർ താരം എർലിങ് ഹാളണ്ട് എന്നിവർ ഒപ്പത്തിനൊപ്പം നിൽക്കുകയാണ്. മൂവർക്കും തൊട്ടുപിന്നിലായി 6 ​ഗോളുമായി ഇം​ഗ്ലണ്ട് ക്യാപ്റ്റൻ ഹാരി കെയ്നുമുണ്ട്. ലോകകപ്പ് ചരിത്രത്തിലെ തന്നെ റെക്കോർഡായി മാറുകയാണ് ഈ ഗോൾ വേട്ട.

 

ന്യൂയോർ‌ക്ക്: ഫിഫ ലോകകപ്പ് ചരിത്രത്തിലെ ഗോൾ വേട്ടയ്ക്കാണ് ആരാധകർ ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത്. 7 ​ഗോൾ വീതം നേടി അർജന്റീനയുടെ ഇതിഹാസം ലയണൽ മെസി, ഫ്രാൻസ് നായകൻ കിലിയൻ എംബാപ്പെ, നോർവെ സൂപ്പർ താരം എർലിങ് ഹാളണ്ട് എന്നിവർ ഒപ്പത്തിനൊപ്പം നിൽക്കുകയാണ്. മൂവർക്കും തൊട്ടുപിന്നിലായി 6 ​ഗോളുമായി ഇം​ഗ്ലണ്ട് ക്യാപ്റ്റൻ ഹാരി കെയ്നുമുണ്ട്. ലോകകപ്പ് ചരിത്രത്തിലെ തന്നെ റെക്കോർഡായി മാറുകയാണ് ഈ ഗോൾ വേട്ട.

ആദ്യമായാണ് മൂന്ന് വ്യത്യസ്ത കളിക്കാർ ഒരേ ടൂർണമെന്റിൽ ഏഴോ അതിലധികമോ ഗോളുകൾ നേടുന്നത്. തങ്ങളുടെ രാജ്യങ്ങളെ നോക്കൗട്ട് ഘട്ടങ്ങളിലേക്ക് നയിക്കുന്നതിനൊപ്പം ഫുട്ബോളിലെ ഈ മൂന്ന് സൂപ്പർ താരങ്ങളും വ്യക്തിഗത നേട്ടത്തിനായി നടത്തുന്ന പോരാട്ടം ഈ ലോകകപ്പിലെ ഏറ്റവും ആവേശകരമായ കഥയായി മാറിയിരിക്കുകയാണ്. ഞായറാഴ്ച നടന്ന പ്രീ-ക്വാർട്ടർ പോരാട്ടത്തിൽ അഞ്ച് തവണ ലോക ചാംപ്യന്മാരായ ബ്രസീലിനെ 2-1 ന് അട്ടിമറിച്ച് നോർവെയെ ചരിത്രത്തിലാദ്യമായി ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ എത്തിച്ചാണ് മാഞ്ചസ്റ്റർ സിറ്റി താരം എർലിങ് ഹാളണ്ട് ഈ റെക്കോർഡ് ക്ലബിലേക്ക് എത്തിയത്.