മന്ത്രിയും ഡിവൈ.എസ്.പിയും ഏറ്റുമുട്ടി; തൃശൂരിൽ കാല്‍പന്ത് കളിക്ക് പൊന്നിന്‍ തിളക്കം
മന്ത്രിയും ഡിവൈ.എസ്.പിയും ഏറ്റുമുട്ടി, കാല്‍പന്ത് കളിക്ക് പൊന്നിന്‍ തിളക്കം. ഇന്‍ഡിപ്പെന്‍ഡന്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ ലോകകപ്പ് കലാശപോരാട്ടത്തിന്റെ ഭാഗമായി കൊടുങ്ങല്ലൂര്‍ ബി.ആര്‍.സിയിലെ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന
തൃശൂര്‍: മന്ത്രിയും ഡിവൈ.എസ്.പിയും ഏറ്റുമുട്ടി, കാല്‍പന്ത് കളിക്ക് പൊന്നിന്‍ തിളക്കം. ഇന്‍ഡിപ്പെന്‍ഡന്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ ലോകകപ്പ് കലാശപോരാട്ടത്തിന്റെ ഭാഗമായി കൊടുങ്ങല്ലൂര്‍ ബി.ആര്‍.സിയിലെ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളുമായി 'കലാശം 2026' ഫുട്‌ബോള്‍ മാച്ച് സംഘടിപ്പിച്ചു. മന്ത്രി ഒ.ജെ. ജനീഷും കൊടുങ്ങല്ലൂര്‍ ഡിവൈ.എസ്.പി. പ്രമോദും നയിച്ച ടീമുകളാണ് ഏറ്റുമുട്ടിയത്.
മത്സരം ഇരു ടീമുകളും മൂന്ന് വീതം ഗോളുകള്‍ നേടി സമനിലയില്‍ സമാപിച്ചു. മന്ത്രിക്കും ഡിവൈ.എസ്.പിക്കും ഗോളുകള്‍ നേടാന്‍ കഴിഞ്ഞില്ലന്നതും ശ്രദ്ധേയമായി. മത്സരം മന്ത്രി ഒ.ജെ. ജനീഷ് ഉദ്ഘാടനം ചെയ്തു. ഡിവൈ.എസ്.പി. പ്രമോദ് മുഖ്യാതിഥിയായിരുന്നു. ക്ലബ്ബ് പ്രസിഡന്റ് ഷഹിന്‍ കെ. മൊയ്തീന്‍ അധ്യക്ഷത വഹിച്ചു. കൊടുങ്ങല്ലൂര്‍ നഗരസഭാ കൗണ്‍സിലര്‍ എം.കെ. സഹീര്‍, ഇ.എസ്. സാബു, കമറുദ്ധീന്‍ എന്നിവര്‍ പ്രസംഗിച്ചു.
ഫുട്‌ബോള്‍ കളിക്കുശേഷം ഡി.ജെ. ഡാന്‍സ് അക്കാദമിയിലെ കുട്ടികളുടെ ഫ്‌ലാഷ് മോബ് അവതരിപ്പിച്ചു. മത്സരത്തില്‍ പങ്കെടുത്ത കുട്ടികള്‍ക്കും മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത വിവിധ സ്‌കൂളുകള്‍ ക്ലബുകള്‍ക്കും ഫുട്‌ബോള്‍ വിതരണം ചെയ്തു. ക്ലബ് സെക്രട്ടറി നിസാം നന്ദി പറഞ്ഞു.