പ്രിൻസസ് ഓഫ് അസ്റ്റൂറിയസ് അവാർഡ് സ്വന്തമാക്കി ലയണൽ മെസ്സി; ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഫുട്ബോൾ താരം

സ്‌പെയിനിലെ പ്രശസ്തമായ പ്രിൻസസ് ഓഫ് അസ്റ്റൂറിയസ് അവാർഡ് (Princess of Asturias Award) നേടി അർജന്റീനിയൻ ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി. ഈ അഭിമാനകരമായ പുരസ്കാരം സ്വന്തമാക്കുന്ന ആദ്യത്തെ ഫുട്ബോൾ കളിക്കാരനാണ് മെസ്സി.വടക്കൻ സ്പാനിഷ് നഗരമായ ഒവീഡോയിലെ കാമ്പോമോർ തിയേറ്ററിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ താരം ബഹുമതി ഏറ്റുവാങ്ങി.

 

സ്‌പെയിൻ: സ്‌പെയിനിലെ പ്രശസ്തമായ പ്രിൻസസ് ഓഫ് അസ്റ്റൂറിയസ് അവാർഡ് (Princess of Asturias Award) നേടി അർജന്റീനിയൻ ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി. ഈ അഭിമാനകരമായ പുരസ്കാരം സ്വന്തമാക്കുന്ന ആദ്യത്തെ ഫുട്ബോൾ കളിക്കാരനാണ് മെസ്സി. വടക്കൻ സ്പാനിഷ് നഗരമായ ഒവീഡോയിലെ കാമ്പോമോർ തിയേറ്ററിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ താരം ബഹുമതി ഏറ്റുവാങ്ങി.

ലിയോനർ രാജകുമാരിയിൽ നിന്നാണ് മെസ്സി അവാർഡ് സ്വീകരിച്ചത്. സ്‌പെയിനിലെ ഫെലിപ്പ് ആറാമൻ രാജാവും ലെറ്റിസിയ രാജ്ഞിയും ചടങ്ങിൽ പങ്കെടുത്തു. ഫുട്ബോൾ രംഗത്തെ സമാനതകളില്ലാത്ത കായിക നേട്ടങ്ങൾക്കും ഒപ്പം അദ്ദേഹത്തിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും നൽകിയ സംഭാവനകൾ മുൻനിർത്തിയാണ് 2026-ലെ ഈ ഉന്നത ബഹുമതി മെസ്സിയെ തേടിയെത്തിയത്.