വിരമിക്കൽ പ്രഖ്യാപിച്ച് യുറുഗ്വേയുടെ ഇതിഹാസ താരം ലൂയിസ് സുവാരസ്

മോണ്ടിവിഡിയോ: രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് യുറുഗ്വേയുടെ ഇതിഹാസ താരം ലൂയിസ് സുവാരസ്. വെള്ളിയാഴ്ച പരാഗ്വേക്കേതിരെ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരമാകും യുറുഗ്വേ കുപ്പായത്തിൽ തൻറെ അവസാന മത്സരമെന്ന് 37കാരനായ സുവാരസ് കണ്ണീരോടെ പറഞ്ഞു. യുറുഗ്വേക്കായി ഏറ്റവും കൂടുതൽ ഗോൾ(69) നേടിയ താരമെന്ന റെക്കോർഡോടെയാണ് സുവാരസ് ബൂട്ടഴിക്കുന്നത്.
 
ഞാൻ വിരമിക്കലിനെക്കുറിച്ച് ചിന്തിക്കാൻ തുടങ്ങിയിട്ട് കുറച്ച് കാലമായി. ഇതാണ് ശരിയായ സമയമെന്ന് വിശ്വസിക്കുന്നു. ദേശീയ ടീമിനൊപ്പം സമാധാനത്തോടെ അവസാന മത്സരം കളിക്കണമെന്നാണ് ആഗ്രഹം. 2007-ൽ ആദ്യമായി ദേശീയ ടീമിനായി കളിക്കാനിറങ്ങുമ്പോഴുള്ള അതേ ആവേശത്തിലാണ് ഞാൻ അവസാനമത്സരവും കളിക്കാനിറങ്ങുന്നത്.

ആ 19 വയസ്സുള്ള കുട്ടി ഇപ്പോൾ ഒരു മുതിർന്ന കളിക്കാരനാണ്, നിങ്ങൾ അതിനെ എങ്ങനെ വിളിച്ചാലും കുഴപ്പമില്ല- ദേശീയ ടീമിനായി ജിവിതം തന്നെ ഉഴിഞ്ഞുവെച്ച ദേശീയ ടീമിനൊപ്പം ചരിത്രമെഴുതിയ കളിക്കാരനെന്ന നിലയിൽ ഓർമിക്കപ്പെടണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നതെന്നും സുവാരസ് പറഞ്ഞു.