എൺപത്തിയഞ്ചാമത്തെ വയസിലും കളത്തിലിറങ്ങി ; ഫുട്ബോൾ ആവേശമായി കൃഷ്ണൻ

എൺപത്തിയെഞ്ചാമത്തെ വയസിൽ ഫുട്ബോൾ മൈതാനിത്തിറങ്ങി പന്തുതട്ടി പെരളശേരിയിലെ പറമ്പത്ത് കൃഷ്ണൻ കാണികളുടെ കൈയ്യടി നേടി.

 
Krishnan is passionate about football, still playing at the age of 85

പെരളശേരി: എൺപത്തിയെഞ്ചാമത്തെ വയസിൽ ഫുട്ബോൾ മൈതാനിത്തിറങ്ങി പന്തുതട്ടി പെരളശേരിയിലെ പറമ്പത്ത് കൃഷ്ണൻ കാണികളുടെ കൈയ്യടി നേടി. പെരളശേരിയിലെ തലമുറകൾക്കൊപ്പം കളിച്ച കൃഷ്ണൻ ഇപ്പോഴും എ.കെ.ജി സ്മാരക ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്തിൽ പരിശീലനം നടത്തുന്നുണ്ട്. 

പെരളശേരി സാൽവോക്ളബ്ബിൻ്റെ ആദ്യ കാല കളിക്കാരിൽ ഒരാളാണ് കൃഷ്ണൻ. കായിക താരങ്ങളെ കണ്ടെത്താനും അവരൊപ്പം കളിക്കാനും ഫുട്ബോൾ ലഹരിയായി കൊണ്ടു നടക്കുകയും ചെയ്യുന്ന കാൽപന്തുകളിയിലെ മുതിർന്ന തലമുറയിലെ പ്രതിനിധികളിലൊരാളാണ് കായിക താരങ്ങൾ കൃഷ്ണേട്ടനെന്നു വിളിക്കുന്ന കൃഷ്ണൻ. 

ഇന്നലെ നടന്ന എ.കെ.ജി ഫുട്ബോൾ ഫൈനൽ മത്സരത്തിനു മുൻപായി നടന്ന വെറ്ററൻസ് താരങ്ങളുടെ പ്രദർശന മത്സരത്തിലാണ് പെരളശേരി വെറ്ററൻസിനായി കൃഷ്ണൻ ജേഴ്സിയണിഞ്ഞു കളത്തിലിറങ്ങിയത്. മത്സരം ഒരു ഗോളുകൾ വീതം നേടി സമനിലയിൽ കലാശിച്ചു.