പട്ടിക വര്‍ഗ്ഗ വകുപ്പിന്റെ പ്രത്യേക കായിക പദ്ധതി  കാസർ​ഗോട് ജില്ലാ കളക്ടര്‍ ഉദ്ഘാടനം ചെയ്തു

പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന്റെ കരിന്തളം ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌പോര്‍ട്‌സ് സ്‌കൂളിന്റെ കായിക മുന്നേറ്റത്തിനായി പട്ടികജാതി പട്ടികവര്‍ഗ വികസനത്തിനായുള്ള ജില്ലാതല സമിതി അംഗീകാരത്തോടെ പട്ടികവര്‍ഗ വികസന വകുപ്പ് നടപ്പിലാക്കുന്ന പ്രത്യേക പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ

 

കാസർ​ഗോട് : പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന്റെ കരിന്തളം ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌പോര്‍ട്‌സ് സ്‌കൂളിന്റെ കായിക മുന്നേറ്റത്തിനായി പട്ടികജാതി പട്ടികവര്‍ഗ വികസനത്തിനായുള്ള ജില്ലാതല സമിതി അംഗീകാരത്തോടെ പട്ടികവര്‍ഗ വികസന വകുപ്പ് നടപ്പിലാക്കുന്ന പ്രത്യേക പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ നിര്‍വഹിച്ചു. കുട്ടികളുമായി ഫുട്‌ബോള്‍ കളിച്ചും ജഴ്സി റിലീസ് ചെയ്തും കായിക ഉപകരണങ്ങള്‍ കൈമാറിയുമാണ് ജില്ലാ കളക്ടര്‍ പദ്ധതിക്ക് തുടക്കം കുറിച്ചത്. പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന്റെ കോര്‍പ്പസ് ഫണ്ടില്‍ നിന്ന് അനുവദിച്ച ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കിയത്.

കായിക താരങ്ങളായ കുട്ടികള്‍ക്ക് സ്‌പോര്‍ട്‌സ് ജഴ്സിയും ഷൂസും കായിക ഉപകരണങ്ങളും വിദഗ്ധ പരിശീലനവും ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഈ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കി തുടങ്ങി. ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പരപ്പ ട്രൈബല്‍ ഡവലപ്പ്‌മെന്റ് ഓഫീസര്‍ ബി.സി അയ്യപ്പന്‍, സ്‌കൂള്‍ പ്രിന്‍സിപ്പള്‍ രാമേന്ദ്രകുമാര്‍ ദീക്ഷിത്, സ്‌കൂള്‍ സ്‌പോര്‍ട്സ് ഡയറക്ടര്‍ കൂടിയായ മുന്‍ ഇന്ത്യന്‍ ഫുഡ്‌ബോള്‍ താരം കെ.വി ധനേഷ്, അസിസ്റ്റന്റ് ട്രൈബല്‍ ഡവലപ്പ്‌മെന്റ് ഓഫീസര്‍ ഷിനു.എസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.