സമ്മറില്‍ കൂട്ടികള്‍ക്ക് പരിശീലനവുമായി കണ്ണൂര്‍ വാരിയേഴ്‌സ്
സമ്മര്‍വെക്കേഷനില്‍ സൂപ്പര്‍ ലീഗ് കേരളയും കേരള ഫുട്‌ബോള്‍ അസോസിയേഷനും ചേര്‍ന്ന് സൂപ്പര്‍ ലീഗിലെ ആറ് ക്ലബുകളുമായി സഹകരിച്ച് സംസ്ഥാനത്തെ 14 ജില്ലകളില്‍ കുട്ടികള്‍ക്ക് പ്രോജക്റ്റ് ഗെയിം ചേഞ്ചര്‍,
കണ്ണൂര്‍: സമ്മര്‍വെക്കേഷനില്‍ സൂപ്പര്‍ ലീഗ് കേരളയും കേരള ഫുട്‌ബോള്‍ അസോസിയേഷനും ചേര്‍ന്ന് സൂപ്പര്‍ ലീഗിലെ ആറ് ക്ലബുകളുമായി സഹകരിച്ച് സംസ്ഥാനത്തെ 14 ജില്ലകളില്‍ കുട്ടികള്‍ക്ക് പ്രോജക്റ്റ് ഗെയിം ചേഞ്ചര്‍, സൂപ്പര്‍ സമ്മര്‍ ക്യാമ്പ് എന്ന പേരില്‍ സമ്മര്‍ ഫുട്‌ബോള്‍ പരിശീലനം സംഘടിപ്പിക്കുന്നു. ഏപ്രില്‍ 6 മുതല്‍ മെയ് 31 വരെയാണ് പരിശീലനം. ശാസ്ത്രീയമായ പരിശീലന രീതികളിലൂടെ മികച്ച ഫുട്‌ബോള്‍ പ്രതിഭകളെ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിശീലനം സംഘടിപ്പിക്കുന്നത്. 6 മുതല്‍ 12 വയസ്സുവരെയുള്ള ആണ്‍കുട്ടികള്‍ പെണ്‍കുട്ടികള്‍, 13 മുതല്‍ 15 വയസ്സുവരെയുള്ള ആണ്‍കുട്ടികള്‍, 16 മുതല്‍ 17 വയസ്സുവരെയുള്ള ആണ്‍കുട്ടികള്‍, എന്നിവര്‍ക്കാണ് പരിശീലനത്തില്‍ പങ്കെടുക്കാന്‍ സാധിക്കുക.
കണ്ണൂര്‍ ജില്ലയില്‍ കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സിയാണ് പരിശീലനത്തിന് നേതൃത്വം നല്‍ക്കുന്നത്. കണ്ണൂര്‍ ജില്ലയില്‍ അഞ്ച് കേന്ദ്രങ്ങളിലായി ആണ് പരിശീലനം നടക്കുന്നത്. കണ്ണൂര്‍ ജവഹര്‍ മുന്‍സിപ്പല്‍ സ്റ്റേഡിയം (9995577601), ബ്രണ്ണന്‍ കേളേജ് തലശ്ശേരി (9995577616), പയ്യന്നൂര്‍ കോളേജ് ഗ്രൗണ്ട് (9995577638), ആന്തൂര്‍ മുന്‍സിപ്പാലിറ്റി ഗ്രൗണ്ട് (9995577649), മുണ്ടേരി ജി.എച്ച്.എസ്.എസ് സ്‌കൂള്‍ ഗ്രൗണ്ട് (9995577658) എന്നീ കേന്ദ്രങ്ങളിലായിരിക്കും പരിശീലനം.
എ.ഐ. ട്രാക്കിംഗ്, വെയറബിള്‍ ടെക്‌നോളജി എന്നിവയിലൂടെ കുട്ടികളുടെ പ്രകടനം നിരീക്ഷിക്കുന്നതിനോടൊപ്പം മികവ് തെളിയിക്കുന്ന കുട്ടികളെ സൂപ്പര്‍ ലീഗ് കേരള ക്ലബ്ബുകളുടെ യൂത്ത് ടീമുകളില്‍ കളിക്കാനുള്ള അവസരവും ലഭിക്കും. കുട്ടികളുടെ പ്രകടനത്തിലെ പുരോഗതി സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ രക്ഷിതാക്കള്‍ക്ക് അറിയാന്‍ സാധിക്കും. രജിസ്‌ട്രേഷന് വേണ്ടി സന്ദര്‍ശിക്കുക: summercamp.superleaguekerala.com.