ശ്രീലങ്കൻ ദേശീയ ടീമിന്റെ അനലിസ്റ്റിനെ സ്വന്തമാക്കി കണ്ണൂർ വാരിയേഴ്സ്

: സൂപ്പർ ലീഗ് കേരളയിലെ നിലവിലെ ജേതാക്കളായ കണ്ണൂർ വാരിയേഴ്‌സ് എഫ്‌സി ശ്രീലങ്ക പുരുഷ ദേശീയ സീനിയർ ടീമിന്റെ അനലിസ്റ്റിനെ ടീമിലെത്തിച്ചു. ശ്രീലങ്ക സ്വദേശി സങ്ക ജയമിനയെയാണ് കണ്ണൂർ വാരിയേഴ്‌സ് ടീമിലെത്തിച്ചത്

 

കണ്ണൂർ: സൂപ്പർ ലീഗ് കേരളയിലെ നിലവിലെ ജേതാക്കളായ കണ്ണൂർ വാരിയേഴ്‌സ് എഫ്‌സി ശ്രീലങ്ക പുരുഷ ദേശീയ സീനിയർ ടീമിന്റെ അനലിസ്റ്റിനെ ടീമിലെത്തിച്ചു. ശ്രീലങ്ക സ്വദേശി സങ്ക ജയമിനയെയാണ് കണ്ണൂർ വാരിയേഴ്‌സ് ടീമിലെത്തിച്ചത്. സൂപ്പർ ലീഗ് കേരളയുടെ ചരിത്രത്തിൽ ആദ്യമായി ആണ് വിദേശ ഫുട്‌ബോൾ അനലിസ്റ്റ് ഫുട്‌ബോൾ ക്ലബിലെത്തുന്നത്.

2021 മുതൽ 2024 വരെ ശ്രീലങ്ക ദേശീയ സീനിയർ ടീമിന്റെ വീഡിയോ അനലിസ്റ്റായി പ്രവർത്തിച്ച സങ്ക ലക്‌സംബർഗിലെ യു.എസ്. മോണ്ടോർഫ് ലെ ബൈൻസ് എഫ്‌സിയിൽ ഒപ്പോസിഷൻ അനലിസ്റ്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. അതോടൊപ്പം ജോർജിയൻ ക്ലബായ ഡിനമോ ത്ബിലിസിയിൽ വീഡിയോ സ്‌ക്വൗട്ടായി പ്രവർത്തിച്ച അദ്ദേഹം യുക്രെയ്ൻ പ്രീമിയർ ലീഗ് ഉൾപ്പെടെയുള്ള യൂറോപ്യൻ മത്സരങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.