സോക്കർ ആരവം ഉയർത്താൻ കണ്ണൂർ വളപട്ടണം അഖിലേന്ത്യ സെവൻസ് ഫുട്മ്പോൾ ടൂർണ്ണമെൻ്റ് ജനുവരി 15 ന് തുടങ്ങും
അര നൂറ്റാണ്ടിലേറെയായി സോക്കറിൻ്റെ ജീവ തുടിപ്പുകൾ ആവേശമായി കാണുന്ന ടൗൺ സ്പോർട്ട്സ് ക്ലബ്ബ് വളപട്ടണം സംഘടിപ്പിക്കുന്ന എ.കെ കുഞ്ഞിമായൻ ഹാജി സ്‌മാരക സ്വർണ്ണ കപ്പിനും ആർ.എ.ജി ഫോൾ ഡിങ് നൽകുന്ന ഒരു
കണ്ണൂർ : അര നൂറ്റാണ്ടിലേറെയായി സോക്കറിൻ്റെ ജീവ തുടിപ്പുകൾ ആവേശമായി കാണുന്ന ടൗൺ സ്പോർട്ട്സ് ക്ലബ്ബ് വളപട്ടണം സംഘടിപ്പിക്കുന്ന എ.കെ കുഞ്ഞിമായൻ ഹാജി സ്‌മാരക സ്വർണ്ണ കപ്പിനും ആർ.എ.ജി ഫോൾ ഡിങ് നൽകുന്ന ഒരു ലക്ഷം രൂപ പ്രൈസ് മണിക്കുമുള്ള 31-ാമത് അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് ജനുവരി 15 ന് വളപട്ടണം സി.എൻ കുഞ്ഞഹമ്മദ് ഹാജി സ്‌മാരക പഞ്ചായത്ത് ഫ്ലഡ് ലിറ്റ മിനി സ്റ്റേഡിയത്തിൽ ആരംഭിക്കും.
കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന സെവൻസ് ഫുട്‌ബോൾ ടൂർണ്ണമെൻ്റുകളിൽ ഒന്നായ വളപട്ടണം ഫുട്ബോൾ ഒരു വർഷത്തെ ഇടവേളക്ക് ശേഷമാണ് ജനുവരിയിൽ വീണ്ടും തുടങ്ങുന്നത്. കേരള ത്തിലെ സെവൻസ് ഫുട്‌ബോൾ രംഗത്തെ പ്രമുഖ ടീമുകൾക്ക് പുറമെ എഫ്.സി ഗോവ, വില്ല ബോയ്സ് കർണ്ണാടക എന്നീ ഇതര സംസ്ഥാന ടീമുകളും പങ്കെടുക്കും. 15ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ 92, 94 വർഷങ്ങളിൽ സ്വർണ്ണ കപ്പ് കരസ്ഥമാക്കിയ കെ.ആർ.എസ്.സി കോഴിക്കോട് പള്ളി പറമ്പ് മാസ് കേറ്ററിങ്ങ് ജീംഖാനക്കുവേണ്ടി കളത്തിലിറ ങ്ങുന്നു. അവരെ നേരിടുന്നത് 2015ലെ സ്വർണ്ണകപ്പ് ജേതാക്കളായ ഷൂട്ടേർസ് പടന്നയാണ്.
24 ടീമുകൾ പങ്കെടുക്കുന്ന മത്സരത്തിൽ രണ്ട് ഇതരസംസ്ഥാന ടീമുകൾക്ക് പുറമെ സൂപ്പർ സ്റ്റുഡിയോ മലപ്പുറം, ലിൻഷ മണ്ണാർക്കാട്. കെ.എം.ജി മാവൂർ, റിയൽ എഫ്.സി തെന്നല, ഉഷ എഫ്.സി തൃശ്ശൂർ, അൽ മദീന ചെർപുളശ്ശേരി, അഭിലാഷ് കുപ്പുത്ത്, സബാൻ കോട്ടക്കൽ, ടൗൺ ടീം അരീക്കോട്, സോക്കർ സ്പോർട്ടിങ്ങ് ഷൊർണ്ണൂർ തുടങ്ങിയ ടീമുകൾ പറശ്ശിനി ബ്രദേർസ്, പറശ്ശിനിക്കടവ്, കരീബിയൻസ് തളിപറമ്പ, മാട്ടൂൽ സ്പോർട്ട്സ് സിറ്റി സാങ്ക്യൂ യൂത്ത് മാട്ടൂൽ, മൂപ്പൻ സ്‌പോർട്ടിങ്ങ് മൂപ്പൻപാറ, പ്ലാറ്റനം പ്ലസ് പ്ലൈവുഡ് സെലക്‌ടഡ് വളപട്ടണം, വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ്‌സ് വളപട്ടണം, പി എഫ് സി പാപ്പിനിശ്ശേരി എന്നിവർക്കു വേണ്ടി ജേഴ്‌സി അണിയുന്നുണ്ട്. പത്തിന് രാത്രി 7.30 ന് കെ.വി സുമേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.
പഞ്ചായത്ത് പ്രസിഡന്റ് വി കെ സി ജംഷീറ അദ്ധ്യക്ഷൻ വഹിക്കും. ജില്ലാ പഞ്ചായത്ത് അംഗം കെ വി ഷക്കീൽ മുഖ്യ അതിഥി ആയിരിക്കും. എസ് എഫ് എ സംസ്ഥാന പ്രസിഡൻ്റ് കെ എം ലെനിൽ, സെക്രട്ടറി എം സുമേഷ്, ട്രഷറർ കെ എ ഹമീദ് തലശ്ശേരി, വാർഡ് മെമ്പർ മിത്ലജ് എന്നിവർക്കു പുറമെ പ്രവാസി വ്യവസായി കെ ഷമീർ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.
ടൂർണ്ണമെൻ്റിൽ നിന്നുമുണ്ടാകുന്ന വരുമാനം ഫുട്‌ബോൾ കോച്ചിങ്ങ് ക്യാംപുകൾ സംഘടിപ്പിക്കാനും മറ്റു ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുമാണ് വിനിയോഗിക്കുക. 2015ൽ ആരംഭിച്ച ഫുട്‌ബോൾ കോച്ചിങ്ങ് ക്യാംപിലൂടെ ഒരു ഫുട്‌ബോൾ ടീമിനെ വാർത്തെടുക്കുകയും ആ ടീം കഴിഞ്ഞ സീസണിൽ കണ്ണൂർ ജില്ല സൂപ്പർ ലീഗിൽ മത്സരിക്കുകയുമുണ്ടായി.
24 ടീമുകൾ പങ്കെടുക്കുന്ന ടൂർണ്ണമെന്റ് നോക്കൗട്ട് അടിസ്ഥാനത്തിൽ നടക്കുന്ന മത്സരത്തിൽ വിജയികളെ അന്നു തന്നെ കണ്ടെത്തും.
ഫെബ്രുവരി എട്ടി നാണ് 23 ദിവസം നീണ്ടു നിൽക്കുന്ന മത്സരം അവസാനിക്കുക. രാത്രി എട്ടു മുതലാണ് മത്സരം തുടങ്ങുക.ഗാലറി പാസ്സ് 1300 രൂപ, 12 വയസ്സുവരെയുള്ള കുട്ടികൾക്കു ദിവസേനയുള്ള ഗാലറി ടിക്കറ്റിന് 50 രൂപയും സീസൺ ടിക്കറ്റിന് 700 രൂപയുമാണ് നിശ്ചയിച്ചിരിക്കുന്നത്.
വാർത്താസമ്മേളനത്തിൽ സംഘാടകരായടി വി അബ്‌ദുൽ ഹമീദ് ഹാജി, എളയടത്ത് അശറഫ്, കെ നസീർ ഹാജി, എം വി മുസ്തഫ ഹാജി, സി അബ്‌ദുൽ നസീർ എന്നിവർ പങ്കെടുത്തു.