കണ്ണൂർ സർവ്വകലാശാല വനിതാ ക്രിക്കറ്റ് : ഏഴാം തവണയും ചാമ്പ്യൻമാരായി സർ സയ്യിദ് കോളേജ് 

കണ്ണൂർ സർവ്വകലാശാല വനിതാ ക്രിക്കറ്റ് കിരീടം തുടർച്ചയായി ഏഴാം തവണയും തളിപ്പറമ്പ് സർ സയ്യിദ് കോളേജ് നേടി. തലശ്ശേരി ഗവൺമെൻ് ബ്രണ്ണൻ കോളേജിനാണ് രണ്ടാം സ്ഥാനം. 

 

 കണ്ണൂർ : കണ്ണൂർ സർവ്വകലാശാല വനിതാ ക്രിക്കറ്റ് കിരീടം തുടർച്ചയായി ഏഴാം തവണയും തളിപ്പറമ്പ് സർ സയ്യിദ് കോളേജ് നേടി. തലശ്ശേരി ഗവൺമെൻ് ബ്രണ്ണൻ കോളേജിനാണ് രണ്ടാം സ്ഥാനം. 

കൃഷ്ണമേനോൻ മെമ്മോറിയൽ ഗവൺമെൻ്റ് വനിതാ കോളേജ് കണ്ണൂർ  മൂന്നാം സ്ഥാനം നേടി. സർ സയ്യിദ് കോളേജ് ഗ്രൗണ്ടിൽ നടന്ന സമാപന ചടങ്ങിൽ കോളേജ് മാനേജർ അഡ്വ.പി മഹമൂദ് ട്രോഫികൾ നൽകി. പ്രിൻസിപ്പാൾ ഡോ. ഇസ്മയിൽ ഒലായിക്കര അദ്ധ്യക്ഷത വഹിച്ചു. ഫിസിക്കൽ എഡ്യുക്കേഷൻ വകുപ്പദ്ധ്യക്ഷൻ ഡോ. മഹേഷ് കെ വി  സംസാരിച്ചു.