കണ്ണൂർ കോർപറേഷൻ കേരളോത്സവം ഫുട്ബോൾ ടൂർണമെൻ്റിൽ സ്പോർട്ടിട്യൂഡ് കക്കാട് ജേതാക്കളായി

25 ടീമുകൾ മാറ്റുരച്ച 2 ദിവസങ്ങളിലായി ജവഹർ സ്റ്റേഡിയത്തിൽ വെച്ച് നടന്ന കണ്ണൂർ കോർപ്പറേഷൻ കേരളോത്സവം ഫുട്ബോൾ ടൂർണമെന്റിൽ  സ്പോർട്ടിട്യൂഡ് കക്കാട് ജേതാക്കളായി. ഫൈനലിൽ ഏകപക്ഷീയമായ ഒരു ഗോളിന് എ കെ ജി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ചേലോറയെയാണ് പരാജയപ്പെടുത്തിയത് .

 

കണ്ണൂർ :25 ടീമുകൾ മാറ്റുരച്ച 2 ദിവസങ്ങളിലായി ജവഹർ സ്റ്റേഡിയത്തിൽ വെച്ച് നടന്ന കണ്ണൂർ കോർപ്പറേഷൻ കേരളോത്സവം ഫുട്ബോൾ ടൂർണമെന്റിൽ  സ്പോർട്ടിട്യൂഡ് കക്കാട് ജേതാക്കളായി. ഫൈനലിൽ ഏകപക്ഷീയമായ ഒരു ഗോളിന് എ കെ ജി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ചേലോറയെയാണ് പരാജയപ്പെടുത്തിയത് .

 മികച്ച കളിക്കാരനുള്ള പുരസ്‌കാരം  സ്പോർട്ടിട്യൂഡ് കക്കാടിൻറെ മുഹമ്മദ് നിഹാസും.മികച്ച ഗോൾ കീപ്പർക്കുള്ള പുരസ്‌കാരം എ കെ ജി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ചേലോറയുടെ അനുരാഗ് വി പി യും കരസ്ഥമാക്കി.  വിജയികൾക്കും റണ്ണേഴ്‌സിനുമുള്ള മെഡലുകളും ട്രോഫികളും മേയർ അഡ്വ പി ഇന്ദിര സമ്മാനിച്ചു .സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ റിഷാം താണ , റിജിൽ മാക്കുറ്റി ,വി കെ മുഹമ്മദലി   സോനാ ജയറാം , കൗൺസിലർമാർ ,കണ്ണൂർ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം ഫർഹാൻ മുണ്ടേരി , യൂത് കോർഡിനേറ്റർ വരുൺ തുടങ്ങിയവർ പങ്കെടുത്തു .