കണ്ണൂരിൽ സൂപ്പര്‍ സമ്മര്‍ ക്യാമ്പിന്റെ ഉദ്ഘാടനവും ജേഴ്‌സി & ബോള്‍ ലോഞ്ചും നടന്നു
കണ്ണൂര്‍: സൂപ്പര്‍ ലീഗ് ജേതാക്കളായ കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സിയുടെ നേതൃത്വത്തില്‍ സമ്മര്‍വെക്കേഷനില്‍ കുട്ടികള്‍ക്ക് വേണ്ടി സംഘടിപ്പിക്കുന്ന പ്രോജക്റ്റ് ഗെയിം ചേഞ്ചര്‍, സൂപ്പര്‍ സമ്മര്‍ ക്യാമ്പിന്റെ ഉദ്ഘാടനവും ജേഴ്‌സി & ബോള്‍ ലോഞ്ചും നടന്നു. ഉദ്ഘാടനം കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സി ഡയറക്ടര്‍ സി.എ. മുഹമ്മദ് സാലിഹ് ക്യാമ്പിലെ വിദ്യാര്‍ത്ഥിക്ക് പാസ് നല്‍കി നിര്‍വഹിച്ചു. ചടങ്ങില്‍ സമ്മര്‍ ക്യാമ്പിനുള്ള ബോള്‍ കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ എക്‌സിക്യുറ്റീവ് മെമ്പര്‍ എ.കെ. ഷരീഫും ജേഴ്‌സി ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് വി.കെ. അബ്ദുല്‍ നിസാറും സിഗ്മ സ്‌ക്യാന്‍ മാനേജിംങ് ഡയറക്ടര്‍ ഡോ. മുനീസ് അഷ്‌റഫും ചേര്‍ന്ന് പുറത്തിറക്കി. ചടങ്ങില്‍ കണ്ണൂര്‍ വാരിയേഴ്‌സിന്റെ ഭാവി പ്ലാനുകള്‍ അവതരിപ്പിച്ചു.
ചടങ്ങില്‍ ജുവല്‍ ജോസ് (സ്‌പോര്‍ട്ടിംങ് ഡയറക്ടര്‍, കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സി), ഷഫീഖ് ഹസ്സര്‍ മഠത്തില്‍ (സഹപരിശീലകന്‍, കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സി), നിധിന്‍ (മാര്‍ക്കറ്റിംങ് മാനേജര്‍, വിസ്മയ അമ്യൂസ്മന്റ് പാര്‍ക്ക്), ഷബീര്‍ അബ്ദുല്‍ കാദര്‍ (പാര്‍ട്ട്‌നര്‍, സെക്യൂറ സെന്റര്‍) തുടങ്ങിയവര്‍ സംസാരിച്ചു. അതോടൊപ്പം കണ്ണൂര്‍ വാരിയേഴ്‌സിന്റെ നേതൃത്വത്തില്‍ നടത്തിയ വിവിധ മത്സരങ്ങളുടെ വിജയികള്‍ക്ക് സമ്മാനവും വിതരണം ചെയ്തു. കണ്ണൂര്‍ ജില്ലയില്‍ അഞ്ച് കേന്ദ്രങ്ങളിലായി ആണ് പരിശീലനം നടക്കുന്നത്. കണ്ണൂര്‍ ജവഹര്‍ മുന്‍സിപ്പല്‍ സ്റ്റേഡിയം (9995577601), ബ്രണ്ണന്‍ കേളേജ് തലശ്ശേരി (9995577616), പയ്യന്നൂര്‍ കോളേജ് ഗ്രൗണ്ട് (9995577638), ആന്തൂര്‍ മുന്‍സിപ്പാലിറ്റി ഗ്രൗണ്ട് (9995577649), മുണ്ടേരി ജി.എച്ച്.എസ്.എസ് സ്‌കൂള്‍ ഗ്രൗണ്ട് (9995577658) എന്നീ കേന്ദ്രങ്ങളിലാണ് പരിശീലനം.