ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം. പാകിസ്താനെ 19 റൺസിനാണ് കീഴടക്കിയത്. ഇന്ത്യ ഉയർത്തിയ 212 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാകിസ്താൻ ആറ് വിക്കറ്റ് നഷ്ടത്തിൽ നേടിയത് 192 റൺസ്.

ഇന്ത്യയുടെ തുടർച്ചയായ രണ്ടാം ഏഷ്യൻ ഗെയിംസ് സ്വർണമാണിത്. കഴിഞ്ഞ തവണയും ഇന്ത്യ തന്നെയായിരുന്നു ചാമ്പ്യൻമാർ.

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം. പാകിസ്താനെ 19 റൺസിനാണ് കീഴടക്കിയത്. ഇന്ത്യ ഉയർത്തിയ 212 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാകിസ്താൻ ആറ് വിക്കറ്റ് നഷ്ടത്തിൽ നേടിയത് 192 റൺസ്.

നേരത്തെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ 20 ഓവർ 6 വിക്കറ്റ് നഷ്ടത്തിൽ നേടിയത് 211 റൺസ്. 28 പന്തിൽ 61 റൺസ് നേടിയ അഭിഷേക് ശർമ ടോപ് സ്‌കോറർ.തിലക് വർമ പുറത്താകാതെ 51 റൺസ് നേടി. ശിവം ദുബെ (27), ശ്രേയസ് അയ്യർ (21), ഇഷാൻ കിഷൻ (20 ), വൈഭവ് സൂര്യവംശി (15 ) എന്നിവരും തിളങ്ങി. സഞ്ജു സാംസൺ (2 ) നിരാശപ്പെടുത്തി.ഇന്ത്യയുടെ തുടർച്ചയായ രണ്ടാം ഏഷ്യൻ ഗെയിംസ് സ്വർണമാണിത്. കഴിഞ്ഞ തവണയും ഇന്ത്യ തന്നെയായിരുന്നു ചാമ്പ്യൻമാർ.