സെമിയില്‍ ഇന്ത്യ ഇംഗ്ലണ്ടിനോട് തോല്‍ക്കും ; ടീം ഗെയിമില്‍ ഇന്ത്യ പിന്നിലെന്ന് പാക് മുന്‍താരം

 

ടീമിലെ ഭൂരിഭാഗം ബാറ്റര്‍മാരും നിലവില്‍ ഫോമിലല്ല. ഒന്നോ രണ്ടോ താരങ്ങള്‍ മാത്രമാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുന്നത്.

 


ലോകകപ്പ് സെമിഫൈനല്‍ പോലെയുള്ള വലിയ മത്സരങ്ങളില്‍ ഒന്നോ രണ്ടോ താരങ്ങളെ മാത്രം ആശ്രയിച്ച് മുന്നോട്ട് പോകുന്നത് ടീമിന് തിരിച്ചടിയാകുമെന്ന് ആമിര്‍ പറയുന്നു.

ട്വന്റി 20 ലോകകപ്പിലെ ഇന്ത്യ ഇംഗ്ലണ്ട് സെമി ഫൈനല്‍ പോരാട്ടത്തില്‍ ഇംഗ്ലണ്ടിനാണ് വിജയ സാധ്യതയെന്ന് പാക്സിതാന്റെ മുന്‍ പേസര്‍ മുഹമ്മദ് അമീറിന്റെ പ്രവചനം. മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയേക്കാള്‍ മുന്‍തൂക്കം ഇംഗ്ലണ്ടിനാണെന്ന് ആമിര്‍ ഒരു ടോക് ഷോയില്‍ പറഞ്ഞു.
ഇന്ത്യന്‍ ടീം മൊത്തത്തില്‍ ഒരു യൂണിറ്റായി മികച്ച പ്രകടനം നടത്തുന്നില്ലെന്നാണ് ആമിറിന്റെ നിരീക്ഷണം. ടീമിലെ ഭൂരിഭാഗം ബാറ്റര്‍മാരും നിലവില്‍ ഫോമിലല്ല. ഒന്നോ രണ്ടോ താരങ്ങള്‍ മാത്രമാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുന്നത്.


ലോകകപ്പ് സെമിഫൈനല്‍ പോലെയുള്ള വലിയ മത്സരങ്ങളില്‍ ഒന്നോ രണ്ടോ താരങ്ങളെ മാത്രം ആശ്രയിച്ച് മുന്നോട്ട് പോകുന്നത് ടീമിന് തിരിച്ചടിയാകുമെന്ന് ആമിര്‍ പറയുന്നു.
ഓപ്പണര്‍ അഭിഷേക് ശര്‍മ ഫോമിലല്ല. തിലക് വര്‍മ്മയ്ക്ക് കാര്യമായ സ്വാധീനം ചെലുത്താന്‍ കഴിഞ്ഞിട്ടില്ല. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ഗ്രൂപ്പ് ഘട്ടത്തിന് ശേഷം കാര്യമായ പ്രകടനം നടത്തിയിട്ടില്ല. പാക്സിതാനെതിരായ മത്സരത്തില്‍ മാത്രമാണ് ഇഷാന്‍ കിഷന്‍ തിളങ്ങിയത്. സഞ്ജുവും ബുംറയും മികച്ച രീതിയില്‍ കളിക്കുന്നുണ്ടെങ്കിലും മറ്റുള്ളവരുടെ പിന്തുണ ഇല്ലാത്തത് ടീമിന് വെല്ലുവിളിയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.