ആവേശത്തിൽ ഇന്ത്യ - ന്യൂസിലൻഡ് ടി20; തലസ്ഥാനത്ത് കനത്ത ഗതാഗതനിയന്ത്രണം

കാര്യവട്ടം ഗ്രീൻ ഫീൽഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന ഇന്ത്യ - ന്യൂസിലൻഡ് ടി-20 മത്സരത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ ഇന്ന് കനത്ത ഗതാഗത നിയന്ത്രണം

 

.ഇന്ന്  ഉച്ചയ്ക്ക് 2 മുതൽ രാത്രി 12 വരെയാണ് ഗതാഗതക്രമീകരണം

 തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻ ഫീൽഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന ഇന്ത്യ - ന്യൂസിലൻഡ് ടി-20 മത്സരത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ ഇന്ന് കനത്ത ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്.ഇന്ന്  ഉച്ചയ്ക്ക് 2 മുതൽ രാത്രി 12 വരെയാണ് ഗതാഗതക്രമീകരണം ഉണ്ടാവുക. കഴക്കൂട്ടം - അമ്പലത്തിൻകര - കാര്യവട്ടം എൻഎച്ച് റോഡിലും അമ്പലത്തിൻകര – കുമിഴിക്കര, സ്റ്റേഡിയം ഗേറ്റ് 4- കുരിശടി – കാര്യവട്ടം റോഡിന്റെയും (സ്റ്റേഡിയത്തിന് ചുറ്റുമുളള റോഡ്) ഇരുവശങ്ങളിലും പാർക്കിങ്ങ് അനുവദിക്കില്ല.

മത്സരം കാണാനായി ഇരുചക്രവാഹനത്തിൽ വരുന്ന പൊതുജനങ്ങൾ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന്റ പ്രവേശനകവാടത്തിന് സമീപത്തുള്ള ഗ്രൗണ്ടിലും അമ്പലത്തിൻകര ജങ്ഷനിൽ മുസ്ലിം ജമാ അത്തിന്റെ പാർക്കിങ് ഗ്രൗണ്ടിലും അമ്പലത്തിൻകര - ടെക്നോപാർക്ക് റോഡിന്റെ വശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ സൗകര്യം ഉണ്ടാകും. കാറുകളുൾപ്പെടെയുള്ള ചെറിയ വാഹനങ്ങളിൽ ആറ്റിങ്ങൽ ഭാഗത്ത് നിന്നും വരുന്ന ആൾക്കാർ അൾസാജ് കൺവെൻഷൻ സെന്റെർ പാർക്കിങ് ഗ്രൗണ്ടിലും കാര്യവട്ടത്തുള്ള കേരള യൂണിവേഴ്സിറ്റി ക്യാമ്പസ് പാർക്കിങ് ഗ്രൗണ്ടിലും വാഹനങ്ങൾ പാർക്ക് ചെയ്യണം.

ശ്രീകാര്യം, കാട്ടായിക്കോണം ഭാഗങ്ങളിൽ നിന്നും വരുന്നവർ കാര്യവട്ടം – പുല്ലാന്നിവിള റോഡിലുളള എൽഎൻസിപിഇ, യൂണിവേഴ്സിറ്റി കോളേജ് ഗ്രൗണ്ട്, ബിഎഡ് കോളേജ് എന്നിവിടങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യണം. തിരുവല്ലം, ചാക്ക ഭാഗങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾ വെൺപാലവട്ടത്തുള്ള ആനയറ വേൾഡ് മാർക്കറ്റിന്റെ ഗ്രൗണ്ടിലും, കരിക്കകം ക്ഷേത്ര പാർക്കിങ് ഗ്രൗണ്ടിലും പാർക്ക് ചെയ്യണം.‌ കഴക്കൂട്ടം അൽസാജ് കൺവെൻഷൻ സെന്റർ, വെൺപാലവട്ടത്തുള്ള ആനയറ വേൾഡ് മാർക്കറ്റിന്റെ ഗ്രൗണ്ട്, കരിക്കകം ക്ഷേത്ര പാർക്കിങ് ഗ്രൗണ്ട് ഏന്നീ സ്ഥലങ്ങളിൽ നിന്നും കേരള ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിലേക്കും തിരിച്ചു ഗ്രൗണ്ടുകളിലേക്കും ആൾക്കാരെ കൊണ്ടുപോകുന്നതിനായി സജന്യ ഷട്ടിൽ സർവീസുകൾ നടത്തും.

അനധികൃതമായും ഗതാഗതതടസം സൃഷ്ടിച്ച് പാർക്ക് ചെയ്യുന്ന വാഹനങ്ങളെ റിക്കവറി ഉപയോഗിച്ച് നീക്കം ചെയ്ത് നിയമനടപടികൾ സ്വീകരിക്കുംതിരുവനന്തപുരം സിറ്റി പോലീസിന്റെ ഗതാഗത ക്രമീകരണങ്ങളോട് പൊതുജനങ്ങൾ സഹകരിക്കണമെന്നും ട്രാഫിക് ക്രമീകരണങ്ങളുടെ വിവരങ്ങൾ അറിയുന്നതിലേക്ക് പൊതുജനങ്ങൾക്ക് 04712558731, 9497930055 എന്നീ ഫോൺ നമ്പരുകളിൽ‍ ബന്ധപ്പെടാമെന്നും അധികൃതർ അറിയിച്ചു.