2027 ലോകകപ്പിൽ കളിക്കണം, അതിനാൽ ഗില്ലിനെ സന്തോഷിപ്പിച്ച് നിർത്തണം'; തമാശരൂപേണ രോഹിത് ശർമ
ടെസ്റ്റിലും ടി20യിലും നിന്ന് വിരമിച്ച് ഏകദിന ക്രിക്കറ്റിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നോട്ടുപോകുന്ന മുൻ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ 2027-ലെ ഏകദിന ലോകകപ്പ് കളിക്കുന്നതിനെക്കുറിച്ചുള്ള സൂചനകൾ പങ്കുവെച്ചു. നിലവിൽ ഏകദിന ക്യാപ്റ്റൻ ശുഭ്മൻ ഗിൽ ആണെന്നും 2027 ലോകകപ്പ് കളിക്കാൻ തനിക്ക് ആഗ്രഹമുള്ളതിനാൽ ഗില്ലിനെ സന്തോഷിപ്പിച്ച് നിർത്തണമെന്നുമാണ് രോഹിത് വ്യക്തമാക്കിയത്.
മുംബൈ: ടെസ്റ്റിലും ടി20യിലും നിന്ന് വിരമിച്ച് ഏകദിന ക്രിക്കറ്റിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നോട്ടുപോകുന്ന മുൻ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ 2027-ലെ ഏകദിന ലോകകപ്പ് കളിക്കുന്നതിനെക്കുറിച്ചുള്ള സൂചനകൾ പങ്കുവെച്ചു. നിലവിൽ ഏകദിന ക്യാപ്റ്റൻ ശുഭ്മൻ ഗിൽ ആണെന്നും 2027 ലോകകപ്പ് കളിക്കാൻ തനിക്ക് ആഗ്രഹമുള്ളതിനാൽ ഗില്ലിനെ സന്തോഷിപ്പിച്ച് നിർത്തണമെന്നുമാണ് രോഹിത് വ്യക്തമാക്കിയത്.
ഒരു ഷോയ്ക്കിടെ തമാശരൂപേണയാണ് രോഹിത് ഈ പരാമർശം നടത്തിയത്. 2027 ലോകകപ്പിന് ശേഷം ടി20 ക്രിക്കറ്റിലേക്ക് തിരിച്ചുവരണമെങ്കിൽ ടി20 ക്യാപ്റ്റൻ ശ്രേയസ് അയ്യരെയും പ്രീതിപ്പെടുത്തി നിർത്തേണ്ടിവരുമെന്നും, അതിനാൽ ടീമിലെ സ്ഥാനം ഉറപ്പിക്കാൻ തനിക്ക് അവർ രണ്ടുപേരെയും ആവശ്യമുണ്ടെന്നും അദ്ദേഹം ചിരിയോടെ കൂട്ടിച്ചേർത്തു.
മികച്ച ഫോമിലുള്ള 39-കാരനായ രോഹിത് 2026-ൽ കളിച്ച 12 ഏകദിന മത്സരങ്ങളിൽ നിന്നായി 50.33 ശരാശരി നിലനിർത്തുന്നുണ്ട്. ഏകദിന ലോകകപ്പുകളിൽ 28 മത്സരങ്ങളിൽ നിന്ന് 7 സെഞ്ചുറികളും 6 അർദ്ധസെഞ്ചുറികളും ഉൾപ്പെടെ 60.57 ബാറ്റിങ് ശരാശരിയുള്ള താരത്തിന് മികച്ച ഫോമും ഫിറ്റ്നസും നിലനിർത്താനായാൽ 2027 ലോകകപ്പ് ടീമിൽ ഇടം ലഭിച്ചേക്കും. വിദേശ മൈതാനങ്ങളിൽ 121 മത്സരങ്ങളിൽ നിന്ന് 41.63 ആണ് താരത്തിന്റെ ശരാശരി.