ഹോക്കി ഗോൾ വല കാത്ത ഇന്ത്യൻമിന്നൽപ്പിണർ; മാനുവൽ കൈയ്യടി നേടിയത് എതിരാളികളുടെയും

ഒളിമ്പിക്‌സ് ഹോക്കി മെഡൽ നേടിയ ആദ്യ മലയാളി താരം മാനുവൽ ഫ്രെഡറിക് (78)  കണ്ണൂരിൻ്റെ അഭിമാനമായ കായിക താരം.ബംഗളുരുവിലെ ഹെബ്രാൽ ആസ്റ്റർ സിഎംഐ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച്ച  രാവിലെ ഒൻപതേ കാലിനാണ്അന്ത്യം.

 

കണ്ണൂർ :ഒളിമ്പിക്‌സ് ഹോക്കി മെഡൽ നേടിയ ആദ്യ മലയാളി താരം മാനുവൽ ഫ്രെഡറിക് (78)  കണ്ണൂരിൻ്റെ അഭിമാനമായ കായിക താരം.ബംഗളുരുവിലെ ഹെബ്രാൽ ആസ്റ്റർ സിഎംഐ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച്ച  രാവിലെ ഒൻപതേ കാലിനാണ്അന്ത്യം. കണ്ണൂർ ബർണ ശേരി സ്വദേശിയായ മാനുവൽ ഫെഡറിക്കിനെ പയ്യാമ്പലത്ത് ഒന്നാം പിണറായി  സർക്കാർ വീടുവെച്ചു നൽകിയിരുന്നു. അന്നത്തെ സ്പോർട്ട് സ് മന്ത്രിയായിരുന്ന ഇ.പി ജയരാജനാണ് ഇതിന് മുൻകൈയ്യെടുത്തത്. കണ്ണൂർ കോർപറേഷൻ മേയറായിരുന്ന ടി.ഒമോഹനൻ്റെ നേതൃത്വത്തിൽ അന്നത്തെ ഭരണസമിതി പയ്യാമ്പലം -പള്ളിയാംമൂല റോഡിന് മാനുവൽഫെഡറിക് റോ ഡെന്ന പേരു നൽകിയിരുന്നു. 

ലോക ഹോക്കി ചരിത്രത്തിൽ മിന്നും പ്രകടനം നടത്തിയ കളിക്കാരനാണ് മാനുവൽ. യാതൊരു സുരക്ഷാ കവചവുമില്ലാതെയാണ് അദ്ദേഹം ഗോൾവലയം കാത്തത്. നെറ്റി പൊട്ടി ചോരയൊലിച്ചിട്ടും അദ്ദേഹം പാക്കിസ്ഥാനെതിരെ ഹിമാലയം പോലെ ഗോൾ വല കാത്തു. ഇതു പാക് കളിക്കാരുടെ മാത്രമല്ല കാണികളുടെയും കൈയ്യടി നേടി.1972ലെ മ്യൂണിക് ഒളിംപിക്‌സിൽ ഹോളണ്ടിനെ തോൽപിച്ച് വെങ്കലം നേടിയ ഇന്ത്യൻ ടീമിന്റെ ഗോളിയായിരുന്നു മാനുവൽ.

 1978 അർജന്റീന ബ്യൂണസ് അയേഴ്‌സിൽ നടന്ന ലോകകപ്പിലാണ് ഇദ്ദേഹം ഇന്ത്യൻ ഗോൾ വലയം കാത്തത്.കായികരംഗത്തെ സംഭാവനകൾക്കു രാജ്യം 2019ൽ ധ്യാൻചന്ദ് അവാർഡ് നൽകി ആദരിച്ചു. ഏഴു വർഷം ഇന്ത്യൻ ജഴ്‌സിയണിഞ്ഞു. 16 ദേശീയ ചാംപ്യൻഷിപ്പുകൾ ടൈബ്രേക്കറിൽ ജയിപ്പിച്ച ഗോളി എന്ന ബഹുമതിയും ഇദ്ദേഹത്തിനു സ്വന്തമാണ്. ഫുട്ബോളിൽ സ്ട്രൈക്കറായും ഹോക്കിയിൽ ഗോൾകീപ്പറായും തുടങ്ങിയ മാനുവൽ കണ്ണൂർ ബിഇഎം സ്കൂ‌ളിലെ ഫുട്ബോൾ ടീമിൽനിന്ന് സെന്റ് മൈക്കിൾസ് സ്‌കൂൾ ടീം വഴി ഹോക്കിയിൽ സജീവമായി. 17-ാം വയസ്സിൽ ബോംബെ ഗോൾഡ് കപ്പിൽ കളിച്ചു. 1971ൽ ഇന്ത്യൻ ടീമിന്റെ ഭാഗമായി ആദ്യ രാജ്യാന്തര മത്സരം. ബെംഗളൂരു ആർമി സർവീസ് കോറിൽനിന്നു വിരമിച്ചു.ഭാര്യ: പരേതയായ ശീതള. മക്കൾ: ഫ്രെഷീന പ്രവീൺ (ബെംഗളൂരു), ഫെനില (മുംബൈ). മരുമക്കൾ: പ്രവീൺ (ബെംഗളുരു), ടിനു തോമസ് (മുംബൈ). സഹോദരങ്ങൾ: മേരി ജോൺ, സ്റ്റ‌ീഫൻ വാവോർ, പാട്രിക് വാവോർ, ലത, സൗദാമിനി.