കനത്തമഴ ;ഒരു പന്ത് പോലും എറിയാതെ ഇന്ത്യ - ന്യൂസിലൻഡ് മത്സരം ഉപേക്ഷിച്ചു
ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള മൂന്നാമത്തെ ഏകദിന മത്സരം കനത്ത മഴയെ തുടർന്ന് ഉപേക്ഷിച്ചു. ഹാമിൽട്ടനിലെ സെഡൺ പാർക്കിൽ നടക്കേണ്ടിയിരുന്ന പോരാട്ടം ഒരു പന്ത് പോലും എറിയാൻ സാധിക്കാതെയാണ് ഉപേക്ഷിക്കാൻ തീരുമാനിച്ചത്.ഇന്ത്യൻ സമയം രാവിലെ 7:30-ഓടെ ആരംഭിക്കേണ്ടിയിരുന്ന മത്സരത്തിൽ തുടക്കത്തിലേ കനത്ത മഴ വില്ലനായി. മഴ മാറി അല്പസമയത്തിനു ശേഷം ടോസ് ഇടാൻ സാധിച്ചു.
ഹാമിൽട്ടൻ: ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള മൂന്നാമത്തെ ഏകദിന മത്സരം കനത്ത മഴയെ തുടർന്ന് ഉപേക്ഷിച്ചു. ഹാമിൽട്ടനിലെ സെഡൺ പാർക്കിൽ നടക്കേണ്ടിയിരുന്ന പോരാട്ടം ഒരു പന്ത് പോലും എറിയാൻ സാധിക്കാതെയാണ് ഉപേക്ഷിക്കാൻ തീരുമാനിച്ചത്.ഇന്ത്യൻ സമയം രാവിലെ 7:30-ഓടെ ആരംഭിക്കേണ്ടിയിരുന്ന മത്സരത്തിൽ തുടക്കത്തിലേ കനത്ത മഴ വില്ലനായി. മഴ മാറി അല്പസമയത്തിനു ശേഷം ടോസ് ഇടാൻ സാധിച്ചു. ടോസ് നേടിയ ഇന്ത്യൻ നായകൻ ബൗളിംഗ് തിരഞ്ഞെടുക്കുകയും ചെയ്തു.
എന്നാൽ ടോസിന് തൊട്ടുപിന്നാലെ വീണ്ടും കനത്ത മഴ പെയ്തതോടെ മത്സരം പൂർണ്ണമായി ഉപേക്ഷിക്കുകയല്ലാതെ മറ്റു വഴികളില്ലാതെ വരികയായിരുന്നു.അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ നിലവിൽ 2-0ത്തിന് മുന്നിലാണ്. മത്സരം ഉപേക്ഷിച്ചതോടെ ഇന്ത്യ പരമ്പര തോൽക്കില്ലെന്ന് ഉറപ്പായി. പരമ്പരയിലെ ബാക്കി വരുന്ന രണ്ട് മത്സരങ്ങളും വിജയിച്ച് പരമ്പര 4-0ത്തിന് സ്വന്തമാക്കുക എന്നതാകും ഇനി ഇന്ത്യൻ ടീമിന് മുന്നിലുള്ള പ്രധാന വെല്ലുവിളി.