യുവാക്കൾക്ക് പ്രചോദനമായി കണ്ണൂരിൽ ഫുട്‌ബോൾ കരിയർ ഗൈഡൻസ് ക്ലാസ്
സൂപ്പർ ലീഗ് ജേതാക്കളായ കണ്ണൂർ വാരിയേഴ്‌സ് എഫ്‌സിയുടെ നേതൃത്വത്തിൽ ഇൻസൈഡ് ഫുട്‌ബോൾ കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു. കണ്ണൂർ റെയിൻബോ ഹോട്ടലിൽ വെച്ച് നടന്ന ചടങ്ങിൽ ഫുട്‌ബോളിൽ കരിയർ നിർമ്മിക്കാൻ ആഗ്രഹിക്കുന്ന കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള 35 പേർ പങ്കെടുത്തു. യുവ താരങ്ങൾ, വിദ്യാർത്ഥികൾ, സ്‌പോർട്‌സ് മേഖലയിലേക്ക് പ്രവേശിക്കാൻ ആഗ്രഹിക്കുന്നവർ എന്നിവരുടെ സജീവ പങ്കാളിത്തം കൊണ്ട് പരിപാടി ശ്രദ്ധേയമായി.
കണ്ണൂർ : സൂപ്പർ ലീഗ് ജേതാക്കളായ കണ്ണൂർ വാരിയേഴ്‌സ് എഫ്‌സിയുടെ നേതൃത്വത്തിൽ ഇൻസൈഡ് ഫുട്‌ബോൾ കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു. കണ്ണൂർ റെയിൻബോ ഹോട്ടലിൽ വെച്ച് നടന്ന ചടങ്ങിൽ ഫുട്‌ബോളിൽ കരിയർ നിർമ്മിക്കാൻ ആഗ്രഹിക്കുന്ന കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള 35 പേർ പങ്കെടുത്തു. യുവ താരങ്ങൾ, വിദ്യാർത്ഥികൾ, സ്‌പോർട്‌സ് മേഖലയിലേക്ക് പ്രവേശിക്കാൻ ആഗ്രഹിക്കുന്നവർ എന്നിവരുടെ സജീവ പങ്കാളിത്തം കൊണ്ട് പരിപാടി ശ്രദ്ധേയമായി.
ഫുട്‌ബോളിലെ വിവിധ വിഭാഗങ്ങളായ ടെക്‌നിക്കൽ, സ്‌പോർട്‌സ് സയൻസ് & പെർഫോർമൻസ്, ഫുട്‌ബോൾ അഡ്മിനിസ്‌ട്രേഷൻ & മാനേജ്‌മെന്റ്, ഇന്നത്തെ ഡിജിറ്റൽ കാലഘട്ടത്തിൽ നിർണായകമായ സ്‌പോർട്‌സ് മീഡിയ & മാർക്കറ്റിംഗ് സ്ട്രാറ്റജീസ്, സ്‌പോർട്‌സിലെ മറ്റു കരിയർ അവസരങ്ങൾ എന്നീ വിഷയങ്ങളെ കേന്ദ്രീകരിച്ചായിരുന്നു ക്ലാസുകൾ നടന്നത്.
ഫുട്‌ബോൾ മേഖലയിലെ വിവിധ തൊഴിൽ സാധ്യതകൾ, വളർച്ചാ മാർഗങ്ങൾ, പ്രധാന ഉത്തരവാദിത്തങ്ങൾ, ആവശ്യമായ യോഗ്യതകൾ, ലഭിക്കുന്ന ശബളം തുടങ്ങിയവയെക്കുറിച്ച് വ്യക്തമായ മാർഗനിർദേശം പരിപാടിയിലൂടെ നൽകി. കണ്ണൂർ വാരിയേഴ്‌സിന്റെ കരിയർ ഗൈഡൻസ് സെഷൻ ഒരു പുതിയ ദിശയാണ് നൽകിയിരിക്കുന്നത്.
ഫുട്‌ബോൾ എന്നത് കളിക്കാരനായി മാത്രം പരിമിതപ്പെടുന്നില്ല, അതിന് പിന്നിൽ നിരവധി അവസരങ്ങൾ ഉണ്ടെന്നത് ഇന്ന് വ്യക്തമായി മനസ്സിലായി. ഫുട്‌ബോൾ അഡ്മിനിസ്‌ട്രേഷൻ, മാനേജ്‌മെന്റ്, മീഡിയ, മാർക്കറ്റിംഗ് തുടങ്ങിയ മേഖലകളിൽ ഉള്ള അവസരങ്ങളെക്കുറിച്ച് വിശദമായി അറിയാൻ സാധിച്ചു. ഓരോ വിഷയം കൈകാര്യം ചെയ്ത രീതിയും വളരെ ലളിതവും മനസ്സിലാക്കാൻ എളുപ്പവുമായിരുന്നു എന്ന് വിദ്യാർത്ഥികൾ പറഞ്ഞു.
വളർന്നു വരുന്ന ഒരു കൂട്ടം യുവാക്കളെ ലക്ഷ്യബോധത്തോടെ സ്‌പോർട്‌സ് രംഗത്തേക്ക് നയിക്കാൻ ഈ പരിപാടി സഹായകമായതായി എന്ന് കണ്ണൂർ വാരിയേഴ്‌സ് മാനേജ്‌മെന്റ് അറിയിച്ചു.