ഫിഫ വേൾഡ് കപ്പ് ആവേശത്തിൽ തളിപ്പറമ്പ പട്ടുവത്തെ അങ്കണവാടി കുട്ടികളുടെ ലഹരിവിരുദ്ധ സന്ദേശം ; "കളിയാണ് ലഹരി" പ്രചാരണത്തിന് ശ്രദ്ധേയ സ്വീകരണം
ഫിഫ വേൾഡ് കപ്പിന്റെ ആവേശം ഉൾക്കൊണ്ട് "കളിയാണ് ലഹരി" എന്ന സന്ദേശവുമായി പട്ടുവം ഗ്രാമപഞ്ചായത്തിലെ അങ്കണവാടി കുട്ടികൾ അണിനിരന്ന ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടി ശ്രദ്ധേയമായി. തിങ്കളാഴ്ച വൈകുന്നേരം 3 മണിക്ക് പട്ടുവം ടർഫിൽ ആരംഭിച്ച പരിപാടിയിൽ നൂറ്റി അമ്പതിലധികം അങ്കണവാടി കുട്ടികൾ അണിനിരന്നു.
പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി കെ ദിവാകരൻ ഉദ്ഘാടനം നിർവ്വഹിച്ചു. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി ശ്രീമതി അധ്യക്ഷത വഹിച്ചു. തളിപ്പറമ്പ് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജോസഫ് ജീരകശേരി മുഖ്യാതിഥിയായിരുന്നു . അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ വി വി ഷാജി കുട്ടികൾക്ക് ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ചും കായിക വിനോദങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും ബോധവൽക്കരണ സന്ദേശം നൽകി.
തളിപ്പറമ്പ: ഫിഫ വേൾഡ് കപ്പിന്റെ ആവേശം ഉൾക്കൊണ്ട് "കളിയാണ് ലഹരി" എന്ന സന്ദേശവുമായി പട്ടുവം ഗ്രാമപഞ്ചായത്തിലെ അങ്കണവാടി കുട്ടികൾ അണിനിരന്ന ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടി ശ്രദ്ധേയമായി. തിങ്കളാഴ്ച വൈകുന്നേരം 3 മണിക്ക് പട്ടുവം ടർഫിൽ ആരംഭിച്ച പരിപാടിയിൽ നൂറ്റി അമ്പതിലധികം അങ്കണവാടി കുട്ടികൾ അണിനിരന്നു. അങ്കണവാടി പ്രവർത്തകരും, രക്ഷിതാക്കളും പ്രദേശവാസികളും
പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും തളിപ്പറമ്പ് എക്സൈസ് റേഞ്ച് ഓഫീസിലെ സി ഐ യും പാർട്ടിയും പട്ടുവം സയൻസ് ആൻഡ് അപ്ലൈഡ് കോളേജിലെ എൻ എസ് എസ് യൂണിറ്റ് വിദ്യാർത്ഥികളും പങ്കെടുത്തു.
പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി കെ ദിവാകരൻ ഉദ്ഘാടനം നിർവ്വഹിച്ചു. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി ശ്രീമതി അധ്യക്ഷത വഹിച്ചു. തളിപ്പറമ്പ് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജോസഫ് ജീരകശേരി മുഖ്യാതിഥിയായിരുന്നു . അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ വി വി ഷാജി കുട്ടികൾക്ക് ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ചും കായിക വിനോദങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും ബോധവൽക്കരണ സന്ദേശം നൽകി.
പട്ടുവം ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ വി വിനീത ഗ്രാമപഞ്ചായത്ത് മെമ്പർമാരായ കെ സനൽ, പി എസ് ശശികല, അസി: എക്സൈസ് ഇൻസ്പെക്ടർ പി എം കെ സജിത്ത്, വനിതാ സിവിൽ എക്സൈസ് ഓഫീസർ എൻ സുജിത, പട്ടുവം സയൻസ് ആൻഡ് അപ്ലൈഡ് കോളേജിലെ എൻ എസ് എസ് യൂണിറ്റ് ഫാക്കൽറ്റി ശ്രീനാദ് എന്നിവർ സംസാരിച്ചു.
ഐ സി ഡി എസ് സൂപ്പർവൈസർ പി ജെ അനുമോൾ സ്വാഗതം പറഞ്ഞു . തുടർന്ന് പട്ടുവം സയൻസ് ആൻഡ് അപ്ലൈഡ് കോളേജിലെ എൻ എസ് എസ് യൂണിറ്റ് വിദ്യാർത്ഥികൾ ലഹരിവിരുദ്ധ സന്ദേശം ഉയർത്തിയ ആകർഷകമായ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. കുട്ടികൾക്കായി ടർഫിൽ വിവിധ കായിക- വിനോദ മത്സരങ്ങളും സംഘടിപ്പിച്ചു. ബ്രസീൽ, അർജന്റീന, പോർച്ചുഗൽ ഉൾപ്പെടെയുള്ള തങ്ങളുടെ ഇഷ്ട ഫുട്ബോൾ ടീമുകളുടെ ജേഴ്സി അണിഞ്ഞെത്തിയ കുഞ്ഞുങ്ങൾ ഫിഫ വേൾഡ് കപ്പ് മാതൃകയിൽ അണിനിരന്ന് "കളിയാണ് ലഹരി" എന്ന സന്ദേശം സമൂഹത്തിന് കൈമാറി.
കായിക വിനോദങ്ങളിലൂടെ ആരോഗ്യകരമായ ജീവിതശൈലി വളർത്തിയെടുക്കാനും ലഹരിക്കെതിരെ ശക്തമായ സാമൂഹിക ബോധവൽക്കരണം സൃഷ്ടിക്കാനുമുള്ള ഈ വേറിട്ട സംരംഭം ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി ഷിജി വട്ടക്കാട് , ബ്ലോക്ക് പഞ്ചായത്ത് പ്രമീള രാജനും പരിപാടിയിൽ പങ്കെടുത്ത് കുട്ടികൾക്ക് ആവേശവും പ്രോത്സാഹനവും പകർന്നു നൽകി.
ഫുട്ബോൾ ആവേശവും ലഹരിവിരുദ്ധ സന്ദേശവും സമന്വയിപ്പിച്ച ഈ നവീന പരിപാടി കുട്ടികളിലും രക്ഷിതാക്കളിലും ഒരുപോലെ വലിയ സ്വാധീനം ചെലുത്തി.