ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്കെതിരെ അച്ചടക്ക നടപടി; 30 ദിവസത്തെ വിലക്കേർപ്പെടുത്തി പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷൻ

പോര്‍ച്ചുഗല്‍ നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ഒരു മാസത്തെ സസ്‌പെന്‍ഷന്‍. പരിശീലകനോട് പിണങ്ങി ദേശീയ ടീം ക്യാമ്പ് വിട്ടതിലാണ് നടപടി. 255 യൂറോ പിഴയും ചുമത്തിയിട്ടുണ്ട്.

 

നോർവേയ്‌ക്കെതിരായ മത്സരത്തിൽ റൊണാൾഡോയെ പകരക്കാരുടെ ബെഞ്ചിലിരുത്തി കളത്തിലിറക്കാതിരിന്നതാണ് പ്രശ്നങ്ങളുടെ തുടക്കം.

പോര്‍ച്ചുഗല്‍ നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ഒരു മാസത്തെ സസ്‌പെന്‍ഷന്‍. പരിശീലകനോട് പിണങ്ങി ദേശീയ ടീം ക്യാമ്പ് വിട്ടതിലാണ് നടപടി. 255 യൂറോ പിഴയും ചുമത്തിയിട്ടുണ്ട്.

കഴിഞ്ഞ മാസം ഡെന്‍മാര്‍ക്കിനെതിരായ മത്സരത്തിനുള്ള പോര്‍ച്ചുഗല്‍ ടീമില്‍ അവസരം നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് ആരോടും പറയാതെ റൊണാള്‍ഡോ ടീം ക്യമ്പ് വിട്ടത്.പരിശീലകൻ ജോർജ്ജ് ജീസസുമായി ടീമിലെ തന്‍റെ റോളിനെച്ചൊല്ലി തർക്കമുണ്ടായതിനെ തുടർന്ന് കോപ്പൻഹേഗനിലെ പോർച്ചുഗൽ ക്യാമ്പിൽ നിന്ന് റൊണാൾഡോ പോകുകയായിരുന്നു.

നോർവേയ്‌ക്കെതിരായ മത്സരത്തിൽ റൊണാൾഡോയെ പകരക്കാരുടെ ബെഞ്ചിലിരുത്തി കളത്തിലിറക്കാതിരിന്നതാണ് പ്രശ്നങ്ങളുടെ തുടക്കം. തുടർന്ന് ഡെൻമാർക്കിനെതിരായ മത്സരത്തിന് മുൻപായി പരിശീലകൻ തനിക്ക് നൽകിയ വാഗ്ദാനം ലംഘിച്ചുവെന്ന് ആരോപിച്ച് റൊണാൾഡോ ടീം ക്യാമ്പ് വിടുകയായിരുന്നു.

എന്നാൽ, റൊണാൾഡോയുമായി അത്തരം യാതൊരു കരാറിലോ ധാരണയിലോ എത്തിയിട്ടില്ലെന്ന് കോച്ച് ജോർജ്ജ് ജീസസ് വ്യക്തമാക്കി. അതേസമയം, ടീം മാനേജ്‌മെന്‍റുമായി ഭിന്നത നിലനിൽക്കുമ്പോഴും റൊണാൾഡോയ്ക്ക് തിരികെ വരാനുള്ള വാതിലുകൾ അടച്ചിട്ടില്ലെന്ന് പരിശീലകൻ സൂചിപ്പിച്ചു.