ഇംഗ്ലണ്ടില്‍ കടല വില്‍ക്കാന് പോയതാണോ ? ബാബര്‍ അസമിനെ രൂക്ഷമായി പരിഹസിച്ച് വസീം അക്രമം

ഞാനാരെയും കുറ്റപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല, പക്ഷെ ബാബര്‍ അസം ക്യാപ്റ്റന്‍ പദവി ഏറ്റെടുക്കരുതായിരുന്നു.

 

അസം പറയുന്നത് അദ്ദേഹത്തിന് ഒന്നും അറിയില്ലെന്നാണ്. ഒന്നുമറിയില്ലെങ്കില്‍ പിന്നെ അവിടെ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത് ?

പാക്കിസ്ഥാന്‍ ടീമിന്റെ ദയനീയമായ ഇംഗ്ലണ്ട് പര്യടനത്തില്‍ ക്യാപ്റ്റന്‍ ബാബര്‍ അസമിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍താരം വസീം അക്രം. ആരേയും കുറ്റപ്പെടുത്താനില്ല, എന്തെങ്കിലും പറഞ്ഞാല്‍ കൂടിപ്പോകുമെന്ന് പറഞ്ഞ ശേഷമായിരുന്നു ബാബര്‍ അസമിനെതിരെ പാക് ഇതിഹാസത്തിന്റെ വിമര്‍ശനം. ഞാനാരെയും കുറ്റപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല, പക്ഷെ ബാബര്‍ അസം ക്യാപ്റ്റന്‍ പദവി ഏറ്റെടുക്കരുതായിരുന്നു. ഇതെല്ലാം തീര്‍ത്തും അനാവശ്യമാണ്. അസം പറയുന്നത് അദ്ദേഹത്തിന് ഒന്നും അറിയില്ലെന്നാണ്. ഒന്നുമറിയില്ലെങ്കില്‍ പിന്നെ അവിടെ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത് ? കടല വില്‍ക്കാനാണോ ഇംഗ്ലണ്ട് വരെ പോയത്, അക്രം ക്ഷുഭിതനായി പറഞ്ഞു.


വ്യക്തിയെന്ന നിലയിലും കളിക്കാരനെന്ന നിലയിലും ക്യാപ്റ്റന്‍ തന്റെ താരങ്ങള്‍ക്കൊപ്പം നില്‍ക്കണം. അത് നിന്നില്ലെങ്കില്‍ ഒരാള്‍ക്കും 100 ശതമാനം മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്റെ അഭിപ്രായത്തില്‍ രണ്ടാം ടെസ്റ്റിന് ശേഷം ബാബര്‍ അസം ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നു മാറണമായിരുന്നു. മൂന്നാം ടെസ്റ്രില്‍ കളിക്കാരനായി മാത്രമായിരുന്നു അസം ഇറങ്ങേണ്ടത്, അക്രം തുറന്നടിച്ചു.
ഇംഗ്ലണ്ടിനെതിരായ മൂന്ന് ടെസ്റ്റ് പരമ്പരകളില്‍ ഒന്നില്‍ പോലും പാക് ടീമിന് ജയിക്കാനായിരുന്നില്ല. നാണംകെട്ട പ്രകടനത്തിന് പിന്നാലെ മുഖ്യ പരിശീലകന്‍ സര്‍ഫറാസ് അഹമ്മദ്, ബോളിങ് കോച്ച് ഉമര്‍ഗുല്‍, സീനിയര്‍ താരങ്ങളായ മുഹമ്മദ് റിസ്വാനും ഇമാം ഉള്‍ ഹഖും ഉള്‍പ്പെടെ താരങ്ങളെയാണ് പിസിബി പരമ്പരയിക്കിടെ നാട്ടിലേക്ക് അയച്ചത്.