കോമൺവെൽത്ത് ഗെയിംസ് ; ലോങ്ജംപിൽ പാലക്കാട്ടുകാരൻ എം. ശ്രീശങ്കറിന് വെള്ളി, 8.09 മീറ്റർ 

കോമൺവെൽത്ത് ഗെയിംസിൽ ​പുരുഷന്മാരുടെ ലോങ്ജംപിൽ പാലക്കാട്ടുകാരൻ എം. ശ്രീശങ്കറിന് വെള്ളി. രണ്ടാം ശ്രമത്തിൽ ചാടിയ 8. 09 മീറ്ററാണ് ശ്രീക്ക് രണ്ടാം സ്ഥാനം നേടിക്കൊടുത്തത്. 

 

 ഗ്ലാസ്ഗോ: കോമൺവെൽത്ത് ഗെയിംസിൽ ​പുരുഷന്മാരുടെ ലോങ്ജംപിൽ പാലക്കാട്ടുകാരൻ എം. ശ്രീശങ്കറിന് വെള്ളി. രണ്ടാം ശ്രമത്തിൽ ചാടിയ 8. 09 മീറ്ററാണ് ശ്രീക്ക് രണ്ടാം സ്ഥാനം നേടിക്കൊടുത്തത്. ജമൈക്കയുടെ തജായ് ഗെയ്ൽ 8.15 മീറ്ററോടെ സ്വർണവും സ്കോട്‍ലാൻഡിന്റെ സ്റ്റീഫൻ മക്കൻസി 8.08 മീറ്റർ ചാടി വെങ്കലവും നേടി. ഇന്ത്യയുടെ മറ്റൊരു താരം ലോകേഷ് സത്യനാഥൻ അഞ്ചാമതായി. കഴിഞ്ഞ തവണ ബർമിങ്ഹാമിൽ ശ്രീ ശങ്കർ രണ്ടാം സ്ഥാനത്തായിരുന്നു. 8.08 മീ​റ്റ​റാ​യി​രു​ന്നു ശ്രീ​യു​ടെ അന്നത്തെ പ്ര​ക​ട​നം.

ഫൈനലിലേക്കുള്ള യോഗ്യത ചാട്ടത്തിൽ മൂന്നാമനായി 8.01 മീറ്ററായിരുന്നു ശ്രീശങ്കർ താണ്ടിയത്.ഫൈനലിൽ ആദ്യ ജംപിൽ 8.03 മീറ്റർ ചാടിയ ശ്രീശങ്കർ മൂന്നാമതായിരുന്നു. ജമൈക്കക്കാരൻ തജായ് ഗെയ്ൽ 8.08 മീറ്ററുമായി കുതിപ്പ് തുടങ്ങി. എന്നാൽ, രണ്ടാം ശ്രമത്തിൽ ശ്രീശങ്കർ 8.09 മീറ്ററുമായി പോരാട്ടം കടുപ്പിച്ചു. രണ്ട് മീറ്റർ കുറച്ചാണ് ഗെയ്ൽ താണ്ടിയത്, 6.08 മീറ്റർ മാത്രം.

മറ്റൊരു ഇന്ത്യൻ താരമായ ലോകേഷ് സത്യനാഥൻ ആദ്യ​ശ്രമത്തിൽ 7.97 മീറ്റർ ആണ് കണ്ടെത്തിയ ദൂരം. പിന്നീടുള്ള രണ്ട് ചാട്ടങ്ങളിലും പ്രകടനം പിന്നോട്ടായിരുന്നു. ശ്രീശങ്കറി​െൻറ മൂന്നാം ശ്രമം നിരാശപ്പെടുത്തുന്നതായിരുന്നു. ഓവർ സ്റ്റെപ്പ് കാരണം ഒഫീഷ്യൽസ് ഫൗൾ വിളിച്ചു.

നാലാം ശ്രമത്തിൽ ഗെയ്ൽ വമ്പൻ തിരിച്ചുവരവ് നടത്തി. 8.15 മീറ്ററായിരുന്നു ദൂരം. എന്നാൽ, ശ്രീയുടെ നാലാം ചാട്ടവും ഫൗളായി. ഇതോടെ ഗെയ്ൽ ലീഡ് നേടി. ശ്രീശങ്കർ രണ്ടാമതായി. അഞ്ചാം ചാട്ടത്തിൽ സ്കോട്ട്‍ലാൻഡിന്റെ സ്റ്റീഫൻ മക്കൻസി 8.06ലെത്തി. ഈ റൗണ്ടിൽ ശ്രീശങ്കറിന് 7.94 ചാടാനെ കഴിഞ്ഞുള്ളൂ. ആറാമത്തെയും അവസാനത്തെയും റൗണ്ടിൽ 7.97 മീറ്ററിലെത്തി ശ്രീശങ്കർ വെള്ളികൊണ്ട് തൃപ്‍തിയടഞ്ഞു.